യു​ക്മ നോ​ർ​ത്ത് വെ​സ്റ്റ് റീ​ജ​ണ​ൽ ക​ലാ​മേ​ള ഒ​ക്ടോ​ബ​ർ 11ന്
Friday, September 19, 2025 7:58 AM IST
അ​നി​ൽ ഹ​രി
ല​ണ്ട​ൻ: യു​കെ​യി​ലെ ഓ​ണാ​ഘോ​ങ്ങ​ളു​ടെ തു​ട​ർ​ച്ച​യാ​യി യു​ക്മ റീ​ജ​ന​ൽ ക​ലാ​മേ​ള​ക​ളു​ടെ തി​രി തെ​ളി​യു​ന്നു. യു​ക്മ ദേ​ശീ​യ ക​ലാ​മേ​ള​യ്ക്ക് മു​ന്നോ​ടി​യാ​യി ന​ട​ക്കു​ന്ന റീ​ജണൽ​ ക​ലാ​മേ​ള​ക​ൾ​ക്ക് ആ​രം​ഭ​മാ​കു​ന്നു.

യു​ക്മ​യി​ലെ പ്ര​ധാ​ന റീ​ജ​ണുക​ളി​ൽ ഒ​ന്നാ​യ യു​ക്മ നോ​ർ​ത്ത് വെ​സ്റ്റ് റീ​ജ​ണ​ൽ ക​ലാ​മേ​ള ഒ​ക്ടോ​ബ​ർ 11ന് ​മാ​ഞ്ചെ​സ്റ്റ​റി​ന് സ​മീ​പ​മു​ള്ള വി​ഗ​ണി​ൽ ന​ട​ക്കും. ക​ലാ​മേ​ള​യു​ടെ പ്രാ​രം​ഭ ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ച​താ​യി ദേ​ശീ​യ സ​മി​തി​യം​ഗം ബി​ജു പീ​റ്റ​ർ, നോ​ർ​ത്ത് വെ​സ്റ്റ് റീ​ജ​ണൽ പ്ര​സി​ഡ​ന്‍റ് ഷാ​ജി വ​രാ​ക്കു​ടി, സെ​ക്ര​ട്ട​റി സ​നോ​ജ് വ​ർ​ഗീസ്, ട്ര​ഷ​റ​ർ ഷാ​രോ​ൺ ജോ​സ​ഫ്, ക​ലാ​മേ​ള കോ​ഓ​ർ​ഡി​നേ​റ്റ​ർ രാ​ജീ​വ് സി​പി എ​ന്നി​വ​ർ സം​യു​ക്ത​മാ​യി അ​റി​യി​ച്ചു.

യു​ക്മ നോ​ർ​ത്ത് വെ​സ്റ്റ് റീ​ജ​ണൽ ക​ലാ​മേ​ള​യി​ൽ പ​ങ്കെ​ടു​ക്കു​ന്ന മ​ത്സ​രാ​ർ​ഥി​ക​ളു​ടെ രജി​സ്ട്രേ​ഷ​ൻ ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചു. അം​ഗ അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ റീ​ജ​ണൽ ഭാ​ര​വാ​ഹി​ക​ളു​മാ​യി ഇ​ക്കാ​ര്യ​ത്തി​ന് ബ​ന്ധ​പ്പെ​ടാം. യു​ക്മ നോ​ർ​ത്ത് വെ​സ്റ്റ് റീ​ജ​ണൽ ക​ലാ​മേ​ള​യു​ടെ നി​യ​മാ​വ​ലി അം​ഗ അ​സോ​സി​യേ​ഷ​നു​ക​ളി​ൽ നി​ന്നും ല​ഭി​ക്കും.​യു​ക്മ​യു​ടെ അം​ഗ​ങ്ങ​ളാ​യി​ട്ടു​ള്ള അ​സോ​സി​യേ​ഷ​നു​ക​ളി​ൽ മെ​മ്പ​ർ​ഷി​പ്പ് ഉ​ള്ള​വ​ർ​ക്കാ​ണ് മ​ത്സ​ര​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കാ​ൻ അ​വ​സ​ര​മു​ള്ള​ത്.


മ​ത്സ​രി​ക്കാ​ൻ താ​ൽപര്യം ഉ​ള്ള​വ​ർ​ക്ക് യു​ക്മ​യി​ൽ അം​ഗ​ങ്ങ​ളാ​യി​ട്ടു​ള്ള അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ടാം. റീ​ജ​ണൽ ത​ല​ത്തി​ലെ വി​ജ​യി​ക​ൾ​ക്കാ​ണ് ന​വം​ബ​ർ 1ന് ​ചെ​ൽ​റ്റ​ൻ​ഹാ​മി​ൽ ന​ട​ക്കു​ന്ന യു​ക്മ ദേ​ശീ​യ​കാ​ലാ​മേ​ള​യി​ൽ പ​ങ്കെ​ടു​ക്കാ​ൻ അ​വ​സ​രം ല​ഭി​ക്കു​ന്ന​ത്.

യു​ക്മ ട്ര​ഷ​റ​ർ ഷീ​ജോ വ​ർ​ഗീ​സ്, മു​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ അ​ല​ക്സ് വ​ർ​ഗീ​സ്, കു​ര്യ​ൻ ജോ​ർ​ജ്, മു​ൻ ദേ​ശീ​യ സ​മി​തി​യം​ഗം ജാ​ക്സ​ൻ തോ​മ​സ് എ​ന്നി​വ​രു​ടെ മാ​ർ​ഗനി​ർ​ദ്ദേ​ശ​ത്തി​ലാ​ണ് ക​ലാ​മേ​ള​യു​ടെ ഒ​രു​ക്ക​ങ്ങ​ൾ പു​രോ​ഗ​മി​ക്കു​ന്ന​ത്.​കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: രാ​ജീ​വ് പി ​പി ‪+447578222752‬, ഷാ​ജി വ​രാ​ക്കു​ടി ‪+447727604242,‬ സ​നോ​ജ് വ​ർ​ഗീ​സ് ‪+447411300076
‬DEAN TRUST WlGAN, GREENHEY, ORRELL, WIGAN, WN5 0DQ.
">