മെൽബണിൽ മോഹൻലാൽ സ്റ്റേജ്ഷോ ടിക്കറ്റ് വിതരണോദ്ഘാടനം
Monday, December 4, 2017 12:07 PM IST
മെൽബണ്‍: മലയാളികൾ ആകാംഷയോടെ കാത്തിരിക്കുന്ന മോഹൻലാൽ ഷോയുടെ ടിക്കറ്റ് വിതരണോദ്ഘാടനം മെൽബണിൽ നടന്നു. ഡിസംബർ രണ്ടിന് സൗത്ത് യാരയിലെ ബാപ്റ്റിസ്റ്റ് ചർച്ച ഹാളിൽ നടന്ന ചടങ്ങിൽ കൗണ്‍സിലർ ടോം ജോസഫ് ആദ്യകാല മലയാളിയായ സാം അങ്കിളിൽനിന്നും ടിക്കറ്റ് ഏറ്റുവാങ്ങി ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ നിരവധി രാഷ്ട്രീയ പ്രവർത്തകരും സംഘാടനാനേതാക്കളും പങ്കെടുത്തു.

“Futurz Australia” മെൽബണിൽ സംഘടിപ്പിക്കുന്ന പരിപാടിയുടെ മുഖ്യ സ്പോണ്‍സർ ETEA College ആണ്.

2018 ജൂണ്‍ 11 നാണ് മോഹൻലാൽ സ്റ്റേജ്ഷോ. മലയാളികളുടെ സ്വന്തം ലാലേട്ടന്‍റെ വരവറിഞ്ഞ ആഹ്ളാദ തിമിർപ്പിലാണ് മെൽബണ്‍ മലയാളികൾ.

വിവരങ്ങൾക്ക്: Futurz.com.au