ലോക കേരള സഭാസമ്മേളനത്തിന് മെൽബണ്‍ ഇടതുപക്ഷ മതേതര കൂട്ടായ്മയും
Monday, December 4, 2017 3:39 PM IST
മെൽബണ്‍: കേരള സർക്കാർ സംഘടിപ്പിക്കുന്ന ലോക കേരള സഭയിൽ മെൽബണ്‍ ഇടത്പക്ഷ മതേതര കൂട്ടായ്മയെ പ്രതിനിധീകരിച്ച് അഞ്ചു പേർ പങ്കെടുക്കും.

2018 ജനുവരി 12, 13 തീയതികളിൽ തിരുവനന്തപുരത്തു നടക്കുന്ന സമ്മേളനത്തിൽ തിരുവല്ലം ഭാസി, ദിലീപ് രാജേന്ദ്രൻ, പ്രതീഷ് മാർട്ടിൻ, ഹയാസ് വെളിയംകോട്, സോണിച്ചൻ മാമേൽ എന്നിവർക്ക് മെൽബണ്‍ മതേതര കൂട്ടാഴ്മ കമ്മിറ്റി അംഗങ്ങൾ യാത്രയയപ്പ് നൽകി.

ലോകത്താകെയുള്ള കേരളീയരുടെ കൂട്ടായ്മയും പരസ്പര സഹകരണവും പ്രോത്സാഹിപ്പിക്കുകയും കേരള സംസ്കാരത്തിന്‍റെ പുരോഗമനപരമായ വികസനത്തിനുവേണ്ടി പ്രവർത്തിക്കുകയുമാണ് ലോക കേരള സഭയുടെ ലക്ഷ്യം.

റിപ്പോർട്ട്: എബി പൊയ്ക്കാട്ടിൽ