ഫ്ളൈ വേൾഡ് ട്രാവൽസ് ഗ്രാൻഡ് പ്രമോ ആരംഭിച്ചു
Saturday, January 6, 2018 6:37 PM IST
ബ്രിസ്ബേൻ: ഫ്ളൈ വേൾഡ് ടൂർസ് ആൻഡ് ട്രാവൽസ് ഒരു വർഷം നീണ്ടുനിൽക്കുന്ന ഗ്രാൻഡ് പ്രമോയ്ക്ക് തുടക്കം കുറിച്ചു. ബ്രിസ്ബേൻ ഓഫീസിന്‍റെ ഉദ്ഘാടനത്തോടനുബന്ധിച്ചു നടന്ന ചടങ്ങിൽ അംറ്റാൻ മെഡിക്കൽ ഗ്രൂപ്പ് ഡയറക്ടർ ഡോ. ചൈതന്യ ഉണ്ണി ഗ്രാൻഡ് പ്രമോ ഉദ്ഘാടനം ചെയ്തു.

പ്രമോ കാലയളവിൽ ഫ്ളൈ വേൾഡ് വഴി യാത്ര ചെയ്യുന്നവരുടെ ടിക്കറ്റുകൾ എല്ലാ മാസവും പത്തിന് നറുക്കെടുക്കും. വിജയിക്ക് ടിക്കറ്റിന്‍റെ പകുതി തുക കാഷ് ബാക്കായും അവശേഷിക്കുന്ന തുക ട്രാവൽ വൗച്ചറായും സമ്മാനമായി നൽകും.

അഞ്ചു വർഷമായി മലയാളികൾ ഏറെ ആശ്രയിക്കുന്ന ഫ്ളൈ വേൾഡിന് ഓസ്ട്രേലിയയിലും ന്യൂസിലൻഡിലും ഓഫീസുകളുണ്ട്.

തായ് എയർവേയ്സ് ജനറൽ മാനേജർ ചവാരിത്, ഡോ. പി.പി. ഉണ്ണികൃഷ്ണൻ, ഫാ. വർഗീസ് വാവോലിൽ, ഫാ. ജോസഫ് കാനാട്ട്, ഡോ. ചെറിയാൻ വർഗീസ്, ഫ്ളൈ വേൾഡ് ഡയറക്ടർമാരായ റോണി ജോസഫ്, പ്രിൻസ് ജേക്കബ് തുടങ്ങിയവർ ചടങ്ങിൽ പ്രസംഗിച്ചു.

റിപ്പോർട്ട്: തോമസ് ടി. ഓണാട്ട്