പ്രീത ബേസിൽ നിര്യതയായി
Saturday, May 12, 2018 12:32 AM IST
ഡാർവിൻ: കോതമംഗലം സ്വദേശിനി പ്രീത ബേസിൽ (36) നിര്യാതയായി. വെള്ളിയാഴ്ച രാവിലെ എട്ടോടെയായിരുന്നു അന്ത്യം. പ്രാഥമിക നടപടികൾ പൂർത്തിയാക്കി മൃതദേഹം ഫ്യുണറൽ സർവീസിന് കൈമാറി.

കഴിഞ്ഞ ഏഴു വർഷമായി കാൻസർ രോഗത്തിന് ചികിത്സയിലായിരുന്ന റോയൽ ഡാർവിൻ ആശുപത്രിയിലെ നഴ്സായിരുന്ന പ്രീത. ഇതേ ആശുപത്രിയിലെ ജീവനക്കാരനായ ഭർത്താവ് ബേസിലുമൊത്ത് കഴിഞ്ഞ പത്തുവർഷത്തിലേറെയായി ഡാർവിനിൽ താമസിച്ചുവരികയായിരുന്നു. ഇവർക്ക് രണ്ടു മക്കൾ എയ്ഡൻ, ദിയ.

മേയ് 17 ന് (വ്യാഴം) രാവിലെ 9.30 ന് കാസ്വാറീന ഹോളി സ്പിരിറ്റ് ചർച്ചിൽ മൃതദേഹം പൊതുദർശനത്തിനു വച്ചതിനുശേഷം 11 മണിയോടെ തോറാക്ക് റീജണൽ സെമിത്തേരിയിൽ സംസ്കരിക്കും. മെമ്മോറിയൽ സർവീസ് 18 നു (വെള്ളി) രാവിലെ 8നു നടക്കുമെന്ന് സെന്‍റ് തോമസ് യാക്കോബായ ഇടവക ഭാരവാഹികൾ അറിയിച്ചു.

വിവരങ്ങൾക്ക്: 0415 811 040.