ഫൊ​ക്കാ​ന 2020-22 പ്ര​സി​ഡ​ന്‍റ് സ്ഥാ​നാ​ർ​ത്ഥി​യാ​യി രാ​ജ​ൻ പ​ട​വ​ത്തി​ൽ
Monday, July 9, 2018 10:57 PM IST
ഫ്ളോ​റി​ഡ: വി​ദ്യാ​ർ​ത്ഥി രാ​ഷ്ട്രീ​യ​ത്തി​ലൂ​ടെ ക​ട​ന്നു​വ​ന്ന രാ​ജ​ൻ പ​ട​വ​ത്തി​ൽ കോ​ള​ജ് യൂ​ണി​യ​ൻ സെ​ക്ര​ട്ട​റി, ഇ​ന്ത്യ​ൻ നാ​ഷ​ണ​ൽ കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ്, ബ്ലോ​ക്ക് ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​ന്നീ നി​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ച​തി​നു​ശേ​ഷം 1989ൽ ​അ​മേ​രി​ക്ക​യി​ലെ ഫ്ളോ​റി​ഡ​യി​ൽ സ്ഥി​ര​താ​മ​സ​മാ​ക്കി. ആ​ദ്യ​മാ​യി 1995-97ൽ ​ഇ​ന്ത്യ​ൻ കാ​ത്ത​ലി​ക് അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഫ്ളോ​റി​ഡ​യു​ടെ പ്ര​സി​ഡ​ന്‍റാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. തു​ട​ർ​ന്ന് 2002-03ൽ ​കേ​ര​ള സ​മാ​ജം ഓ​ഫ് സൗ​ത്ത് ഫ്ളോ​റി​ഡ​യു​ടെ പ്ര​സി​ഡ​ന്‍റ്, വീ​ണ്ടും 2003-4ൽ ​ക്നാ​നാ​യ കാ​ത്ത​ലി​ക് അ​സോ​സി​യേ​ഷ​ൻ ഓ​ഫ് സൗ​ത്ത് ഫ്ളോ​റി​ഡ​യു​ടെ പ്ര​സി​ഡ​ന്‍റാ​യും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.

1994 മു​ത​ൽ ഫൊ​ക്കാ​ന എ​ന്ന ദേ​ശീ​യ സം​ഘ​ട​ന​യി​ൽ പ്ര​വ​ർ​ത്തി​ച്ച രാ​ജ​ൻ പ​ട​വ​ത്തി​ലി​നെ ഫ്ളോ​റി​ഡ​യി​ലെ ഓ​ർ​ലാ​ന്‍റോ​യി​ൽ വ​ച്ചു ന​ട​ന്ന ഫൊ​ക്കാ​ന​യു​ടെ ദേ​ശീ​യ ക​ണ്‍​വ​ൻ​ഷ​ന്‍റെ ചെ​യ​ർ​മാ​നാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. ക​രു​ത്തു​റ്റ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ അം​ഗീ​കാ​ര​മാ​യി 2006-08ൽ ​ഫൊ​ക്കാ​ന​യു​ടെ ഫൊ​ക്കാ​ന​യു​ടെ വൈ​സ് പ്ര​സി​ഡ​ന്‍റാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.

റി​പ്പോ​ർ​ട്ട്: ജോ​യി​ച്ച​ൻ പു​തു​ക്കു​ളം