ഡാളസ് സെഫിയോൻ മാർത്തോമ്മ ചർച്ച് വാർഷിക കൺവൻഷൻ 14 മുതൽ 16 വരെ
Monday, September 10, 2018 11:17 PM IST
ഡാളസ് : സെഫിയോൻ മാർത്തോമ്മ ചർച്ച് വാർഷിക സുവിശേഷ കൺവൻഷൻ സെപ്റ്റംബർ 14 മുതൽ 16 വരെ നടക്കും. പ്ലാനോ 3760, 14 സ്ട്രീറ്റിൽ സെപ്റ്റംബർ 14, 15 (വെള്ളി, ശനി) ദിവസങ്ങളിൽ വൈകുന്നേരം 6.30 മുതലും കമ്മിറ്റി യോഗം ഞായറാഴ്ച വിശുദ്ധ കുർബാനയ്ക്കു ശേഷവും നടക്കുമെന്ന് വികാരി റവ. മാത്യു മാത്യൂസ് അറിയിച്ചു.

ഷിക്കാഗോ ലൂതറൺ തിയോളജി സ്കൂൾ വിദ്യാർഥിയും സുവിശേഷനുമായ റവ. ബൈജു മാർക്കോസ്, നോർത്ത് അമേരിക്ക–യൂറോപ്പ് ഭദ്രാസന മീഡിയ കമ്മിറ്റി കൺവീനറും കരോൾട്ടൻ മാർത്തോമ്മ ഇടവകാംഗവുമായ റവ. വിജു വർഗീസ് എന്നിവരാണ് പ്രാസംഗികർ

വിവരങ്ങൾക്ക്: റവ. മാത്യു മാത്യൂസ് 4692742683, റനി നൈനാൻ 7086467071.

റിപ്പോർട്ട്: പി.പി. ചെറിയാൻ