ഡാളസിൽ ഇന്ത്യൻ കോൺസുലേറ്റ് വീസ ക്യാന്പ് 15 ന്
Wednesday, September 12, 2018 8:16 PM IST
ഡാളസ് : ഹൂസ്റ്റൺ ഇന്ത്യൻ കോൺസുലേറ്റ് സെപ്റ്റംബർ 15 നു (ശനി) ഡാളസിൽ വീസ ക്യാന്പ് സംഘടിപ്പിക്കുന്നു. ചിന്മയാ മിഷൻ, ഇന്ത്യൻ അസോസിയേഷൻ ഓഫ് നോർത്ത് ടെക്സസ് എന്നീ സംഘടനകളുടെ സഹകരണത്തോടെ ഇർവിംഗ് 900 നോർത്ത് ബൽറ്റ് ലൈനിലുള്ള ചിന്മയ ചിത്ര കൂട്ടിലാണ് ക്യാന്പ്.

രാവിലെ പത്തു മുതൽ വൈകുന്നേരം 5 വരെ ഹൂസ്റ്റൺ കോൺസുലേറ്റിൽ നിന്നുള്ള ഉദ്യോഗസ്ഥർ ഇന്ത്യൻ പാസ്പോർട്ട്, ഒസിഐ കാർഡ്, പേരു പുതുക്കൽ തുടങ്ങിവയ്ക്കുള്ള പൂരിപ്പിച്ച അപേക്ഷകൾ പരിശോധിച്ചു നൽകും. അപേക്ഷകൾ സികെജിഎസ് (ഹൂസ്റ്റൺ) ഓഫീസിലേക്ക് അയച്ചു കൊടുക്കാൻ കാല താമസം ഒഴിവാക്കാമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.പൗരന്മാരുടെ സംശയങ്ങൾക്കുള്ള മറുപടിയും ഉദ്യോഗസ്ഥർ നൽകും. മുൻ കൂട്ടി രജിസ്റ്റർ ചെയ്യുന്നവർക്കാണ് മുൻഗണന.

വിവരങ്ങൾക്ക് : 972 790 1498, 972 234 4268.

റിപ്പോർട്ട്: പി.പി. ചെറി‍യാൻ