ബോസ്റ്റണ്‍ സെന്‍റ് ബേസില്‍ പള്ളി കന്നി 20 പെരുന്നാള്‍ സെപ്റ്റംബര്‍ 29,30 തീയതികളില്‍
Thursday, September 13, 2018 8:47 PM IST
ബോസ്റ്റണ്‍: കോതമംഗലത്ത് കബറടങ്ങിയിരിക്കുന്ന മഹാ പരിശുദ്ധനായ യല്‍ദോ മോര്‍ ബസേലിയോസ് ബാവയുടെ നാമത്തിലുള്ള അമേരിക്കയിലെ ആദ്യ ദേവാലയമായ ബോസ്റ്റണ്‍ സെന്‍റ് ബേസില്‍ പള്ളിയുടെ ഈവര്‍ഷത്തെ കന്നി 20 പെരുന്നാൾ സെപ്റ്റംബര്‍ 29, 30 (ശനി, ഞായര്‍) ദിവസങ്ങളില്‍ ആഘോഷിക്കുന്നു.

29-നു വൈകിട്ട് 6.30-നു കൊടിയേറ്റ്, തുടര്‍ന്ന് സന്ധ്യാപ്രാര്‍ഥന, പ്രസംഗം എന്നിവ നടക്കും. 30-നു രാവിലെ 9 ന് പ്രഭാത പ്രാര്‍ഥന, 10 ന് വിശുദ്ധ കുര്‍ബാന, തുടര്‍ന്ന് പ്രദക്ഷിണം, നേര്‍ച്ച വിളമ്പ്, കൊടിയിറക്ക് എന്നിവ നടക്കും.

ഒരു വര്‍ഷം തുടര്‍ച്ചയായി വിശുദ്ധ കുര്‍ബാനയില്‍ പേരുകള്‍ ഓര്‍മിക്കത്തക്കവണ്ണം ഓഹരികള്‍ എടുത്ത് പെരുന്നാളില്‍ ഭാഗഭാക്കാകാന്‍ എല്ലാ വിശ്വാസികളേയും വികാരി സ്വാഗതം ചെയ്തു. അമ്പത് ഡോളറാണ് പെരുന്നാള്‍ ഓഹരിയായി നിശ്ചയിച്ചിരിക്കുന്നത്. രണ്ടു ദിവസത്തെ പെരുന്നാള്‍ ചടങ്ങുകളിലും ഇടവക മെത്രാപ്പോലീത്ത യല്‍ദോ മോര്‍ തീത്തോസ് തിരുമേനിയുടേയും വൈദീകരുടേയും സാന്നിധ്യം ഉണ്ടായിരിക്കും. ദേവാലയ സ്ഥാപനത്തില്‍ 9 വര്‍ഷം പൂര്‍ത്തിയാക്കിയ ഈവര്‍ഷത്തെ പെരുന്നാള്‍ ചടങ്ങുകളിലേക്ക് ഏവരേയും സ്വാഗതം ചെയ്തു.

പെരുന്നാളിന്‍റെ വിജയകരമായ നടത്തിപ്പിനുവേണ്ടി വൈസ് പ്രസിഡന്‍റ് ഡോ. ഏബ്രഹാം വര്‍ഗീസ്, സെക്രട്ടറി നിജോ വര്‍ഗീസ്, ട്രഷറര്‍ എല്‍ദോ സിറിയക് തുടങ്ങിയവരോടൊപ്പം കമ്മിറ്റി അംഗങ്ങളും പ്രവര്‍ത്തിച്ചുവരുന്നു.

വിവരങ്ങള്‍ക്ക്: www.stbasil.org ഫാ. റോയി വര്‍ഗീസ് 508 617 6450, ഡോ. ഏബ്രഹാം വര്‍ഗീസ് (വൈസ് പ്രസിഡന്‍റ്) 401 601 7362, നിജോ വര്‍ഗീസ് (സെക്രട്ടറി) 952 217 9992, എല്‍ദോ സിറിയക് (408 506 6018).

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം