കലിഫോർണിയ വെടിവയ്പ്; ആറുപേർ കൊല്ലപ്പെട്ടു
Thursday, September 13, 2018 9:40 PM IST
കലിഫോര്‍ണിയ: അഞ്ച് പേരെ വെടിവച്ചു കൊന്ന യുവാവ് സ്വയം നിറയൊഴിച്ച് ജീവനൊടുക്കി. തെക്കൻ കലിഫോർണിയയിലെ ബക്കെർഫീൽഡിലാണ് സംഭവം.

അക്രമിയും ഭാര്യയും കലിഫോർണിയയിലെ ​ബക്കെർഫീൽഡിലെ ട്രാവലിംഗ്​ കമ്പനിയിലേക്ക്​ ചെന്ന്​ അവിടെ ഒരാളുമായി വാക്കു തർക്കത്തിലേർപ്പെട്ടു .ഇയാൾ ആദ്യം സ്വന്തം ഭാര്യയെ വെടിവച്ചുകൊന്നു. തുടർന്ന് ​ ഇയാളുമായി തർക്കിച്ച വ്യക്​തിയെയും സമീപത്തുണ്ടായിരുന്ന മറ്റൊരാളെയും വെടി​വച്ചു കൊലപ്പെടുത്തുകയായിരുന്നുവെന്ന് കെൻ കൗണ്ടി ഷെരിഫ്​ ഡോണി യങ്​ബ്ലഡ്​ പത്രസമ്മേളനത്തിൽ അറിയിച്ചു .

മറ്റൊരു വീട്ടിലേക്ക്​ ഇരച്ചുകയറി അവിടെയുള്ള രണ്ടുപേരെക്കൂടി വെടിവച്ചു വീഴ്​ത്തിയശേഷം സ്വയം നിറയൊഴിക്കുകയായിരുന്നു. സംഭവത്തെകുറിച്ച് കൂടുതൽ വിശദാംശങ്ങൾ വെളിവായിട്ടില്ല.

റിപ്പോർട്ട്: പി.പി. ചെറിയാൻ