ന്യു​യോ​ർ​ക്ക് സം​സ്ഥാ​ന സെ​ന​റ്റി​ലേ​ക്ക് മ​ല​യാ​ളി​യാ​യ കെ​വി​ൻ തോ​മ​സ് ഡ​മോ​ക്രാ​റ്റി​ക് സ്ഥാ​നാ​ർ​ഥി
Saturday, September 15, 2018 9:22 PM IST
ന്യു​യോ​ർ​ക്ക്: ന​വം​ബ​റി​ൽ ന​ട​ക്കു​ന്ന ന്യു​യോ​ർ​ക്ക് സ്റ്റേ​റ്റ് സെ​ന​റ്റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഡ​മോ​ക്രാ​റ്റി​ക് സ്ഥാ​നാ​ർ​ഥി​യാ​യി മ​ല​യാ​ളി​യും ന്യു​യോ​ർ​ക്കി​ലെ അ​റി​യ​പ്പെ​ടു​ന്ന അ​റ്റോ​ർ​ണി​യു​മാ​യ കെ​വി​ൻ തോ​മ​സ് മ​ത്സ​രി​ക്കും. സെ​പ്റ്റം​ബ​ർ 13നു ​ന​ട​ന്ന പ്രൈ​മ​റി​യി​ൽ എ​തി​രി​ല്ലാ​തെ​യാ​ണ് കെ​വി​ൻ തോ​മ​സ് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്. യു​എ​സ് ക​മ്മീ​ഷ​ൻ ഓ​ണ്‍ സി​വി​ൽ റൈ​റ്റ്സ് ന്യു​യോ​ർ​ക്ക് അ​ഡ് വൈ​സ​റി ക​മ്മ​റ്റി അം​ഗ​മാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ആ​ദ്യ ഇ​ന്ത്യ​ക്കാ​ര​നാ​ണ്.

29 വ​ർ​ഷ​മാ​യി 6th ​ഡി​സ്ട്രി​ക്റ്റി​നെ പ്ര​തി​നി​ധീ​ക​രി​ക്കു​ന്ന റി​പ്പ​ബ്ലി​ക്ക​ൻ സ്ഥാ​നാ​ർ​ഥി കെം​പ് ഹ​ന്ന​നാ​ണ് തോ​മ​സി​ന്‍റെ മു​ഖ്യ എ​തി​രാ​ളി. അ​മേ​രി​ക്ക​ൻ രാ​ഷ്ട്രീ​യ​ത്തി​ൽ ത​ഴ​ക്ക​വും പ​ഴ​ക്ക​വു​മു​ള്ള പ​ഴ​യ ത​ല​മു​റ​യെ പ്ര​തി​നി​ധീ​ക​രി​ക്കു​ന്ന എ​ഴു​പ​ത്തി ര​ണ്ടു വ​യ​സു​ള്ള കെം​പ് ഹ​ന്ന​നെ പ​രാ​ജ​യ​പ്പെ​ടു​ത്തു​ക ദു​ഷ്ക​ര​മാ​ണ്.

യു​വ​ത​ല മു​റ​യു​ടെ പ്ര​തി​നി​ധി എ​ന്ന നി​ല​യി​ലും ന്യു​യോ​ർ​ക്കി​ലെ സാ​ധാ​ര​ണ​ക്കാ​ര​നു​വേ​ണ്ടി പ്ര​വ​ർ​ത്തി​ക്കു​ന്ന അ​റ്റോ​ർ​ണി എ​ന്ന നി​ല​യി​ലും മു​പ്പ​ത്തി മൂ​ന്നു​കാ​ര​നാ​യ കെ​വി​ൻ തോ​മ​സ് ശ​ക്ത​മാ​യ മ​ത്സ​രം കാ​ഴ്ച​വ​യ്ക്കു​മെ​ന്നു​റ​പ്പാ​ണ്. 6th ​ഡി​സ്ട്രി​ക്റ്റി​ൽ ഇ​ന്ത്യ​ൻ വോ​ട്ട​ർ​മാ​രു​ടെ ശ​ക്ത​മാ​യ സാ​ന്നി​ധ്യം കെ​വി​ൻ തോ​മ​സി​ന് പ്ര​തീ​ക്ഷ ന​ൽ​കു​ന്നു​ണ്ട്.

റി​പ്പ​ബ്ലി​ക്ക​ൻ പാ​ർ​ട്ടി​യു​ടെ പ്ര​ത്യേ​കി​ച്ചു ട്രം​പി​ന്‍റെ ന​ട​പ​ടി​ക​ളെ എ​തി​ർ​ക്കു​ന്ന കെ​വി​ൻ തോ​മ​സി​ന് അ​നു​കൂ​ല ത​രം​ഗ​മു​ണ്ടാ​കു​മോ എ​ന്ന് കാ​ത്തി​രു​ന്നു കാ​ണേ​ണ്ടി​വ​രും. പ​ത്തു വ​യ​സി​ൽ മാ​താ​പി​താ​ക്ക​ളോ​ടൊ​പ്പം അ​മേ​രി​ക്ക​യി​ൽ എ​ത്തി​യ കെ​വി​ൻ തി​രു​വ​ല്ല കൊ​ച്ചു​പു​ത്ത​ൻ​പു​ര​ക്ക​ൽ റേ​ച്ച​ൽ തോ​മ​സി​ന്േ‍​റ​യും റാ​ന്നി സ്വ​ദേ​ശി തോ​മ​സ് കാ​നം മൂ​ട്ട​ലി​ന്‍റെ മ​ക​നാ​ണ്. ദു​ബാ​യി​ലാ​യി​രു​ന്നു ജ​ന​നം. ഫാ​ർ​മ​സി​സ്റ്റാ​യ റി​ൻ​സി തോ​മ​സാ​ണ് ഭാ​ര്യ.

റി​പ്പോ​ർ​ട്ട്: പി.​പി. ചെ​റി​യാ​ൻ