റോ​ക്ക് ലാ​ൻ​ഡ് സെ​ന്‍റ് മേ​രീ​സ് ക്നാ​നാ​യ പ​ള്ളി​യി​ൽ ഇ​ട​വ​ക വാ​ർ​ഷി​ക​വും പ​രി. അ​മ്മ​യു​ടെ പി​റ​വി തി​രു​ന്നാ​ളും
Wednesday, September 19, 2018 10:59 PM IST
ന്യു​യോ​ർ​ക്ക്: ഹാ​വ​ർ​സ്റ്റോ​യി​ലു​ള്ള റോ​ക്ക് ലാ​ൻ​ഡ് സെ​ന്‍റ് മേ​രീ​സ് ക്നാ​നാ​യ കാ​ത്ത​ലി​ക്ക് ച​ർ​ച്ചി​ൽ ഇ​ട​വ​ക വാ​ർ​ഷി​ക​വും പ​രി. അ​മ്മ​യു​ടെ പി​റ​വി തി​രു​ന്നാ​ളും സെ​പ്റ്റം​ബ​ർ 16 മു​ത​ൽ 28 വ​രെ ആ​ഘോ​ഷി​ക്കു​ന്നു. രൂ​പ​മെ​ടു​ത്തി​ട്ടു ഒ​രു​വ​ർ​ഷം തി​ക​യു​ന്ന ഈ ​ഇ​ട​വ​ക​യു​ടെ മ​ദ്ധ്യ​സ്ഥ​യാ​യ പ​രി .അ​മ്മ​യു​ടെ പി​റ​വി തി​രു​ന്നാ​ൾ ഏ​റെ ഭ​ക്തി​യോ​ടെ ആ​ദ​ര​വോ​ടു​കൂ​ടി ആ​ഘോ​ഷി​ക്കു​ക​യാ​ണ് .ദി​വ്യ​കാ​രു​ണ്യ​നാ​ഥ​നോ​ടു പ്രാ​ർ​ത്ഥി​ക്കു​വാ​നും ഭ​ക്തി നി​ർ​ഭ​ര​മാ​യ തി​രു​ന്നാ​ൾ തി​രു ക​ർ​മ​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കാ​വാ​ൻ ഏ​വ​രെ​യും ക്ഷ​ണി​ക്കു​ന്നു.

ആ​ഘോ​ഷ​ത്തീ​ന്‍റെ തുട​ക്കം കു​റി​ച്ച് ഞാ​യ​റാ​ഴ്ച കൊ​ടി​യേ​റ്റം ന​ട​ത്തി. തു​ട​ർ​ന്ന് മാ​ർ മാ​ത്യു മൂ​ല​ക്കാ​ട്ട് മെ​ത്രാ​പ്പോ​ലീ​ത്ത​യു​ടെ കാ​ർ​മ്മി​ക​ത്വ​ത്തി​ൽ ദി​വ്യ​ബ​ലി​യും ആ​ദ്യ​കു​ർ​ബാ​ന സ്വീ​ക​ര​ണ​വും ന​ട​ന്നു.

സെ​പ്റ്റം: 17നു ​വി. കു​ർ​ബാ​ന​യ്ക്കു ഫാ. ​ജോ​സ​ഫ് ക​ണ്ട​ച്ചാം കു​ന്നേ​ൽ മു​ഖ്യ കാ​ർ​മ്മി​ക​നാ​യി​രു​ന്നു.
സെ​പ്റ്റം: 18 ബു​ധ​നാ​ഴ്ച ഫാ. ​ല​ല്ലു കൈ​താ​ര​വും സെ​പ്റ്റം: 19, 20 തീ​യ​തി​ക​ളി​ൽ ഫാ. ​ജോ​ണ്‍​സ​ണ്‍ നെ​ടു​ങ്ങാ​ടും ഫാ. ​തോ​മ​സ് കു​റ്റി​പ്ലാ​ക്ക​ലും മു​ഖ്യ കാ​ർ​മി​ക​രാ​കും.

സെ​പ്റ്റം: 21 വെ​ള്ളി​യാ​ഴ്ച ന​ട​ക്കു​ന്ന വി. ​കു​ർ​ബാ​ന​യ്ക്ക് വി​കാ​രി ഫാ. ​ജോ​സ് ആ​ദോ​പ​ള്ളി മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും. സെ​പ്റ്റം 22 ശ​നി​യാ​ഴ്ച ഇ​ട​വ​ക വാ​ർ​ഷി​ക​വും രാ​വി​ലെ 9 മു​ത​ൽ 12 മ​ണി​ക്കൂ​ർ ആ​രാ​ധ​ന, 5 മ​ണി: ആ​രാ​ധ​ന. തു​ട​ർ​ന്ന് വൈ​കു​ന്നേ​രം 5.15ന് ​ആ​ഘോ​ഷ​മാ​യ ദി​വ്യ​ബ​ലി, ഇം​ഗ്ലീ​ഷി​ൽ ഫാ. ​റെ​നി ക​ട്ടേ​ലും 6.20ന് ​കു​ട്ടി​ക​ളു​ടെ ക​ലാ​വി​രു​ന്നും ന​ട​ക്കും.

സെ​പ്റ്റം: 23 ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം മൂ​ന്നി​ന് ല​ദീ​ഞ്ഞ്, 3:15 ആ​ഘോ​ഷ​മാ​യ തി​രു​ന്നാ​ൾ റാ​സ ഫാ. ​സാ​ബു മാ​ലി​ത്തു​രു​ത്തേ​ലി​ന്‍റെ നേ​തൃ​ത്വം ന​ൽ​കും. തി​രു​നാ​ൾ സ​ന്ദേ​ശം ഫാ. ​ജോ​ണ്‍ ചെ​ന്നാ​ക്കു​ഴി​യി​ൽ ന​ൽ​കും. 6.15ന് ​പ​രി. കു​ർ​ബാ​ന​യു​ടെ ആ​ശീ​ർ​വാ​ദം ഫാ. ​ജോ​സ​ഫ് ത​റ​ക്ക​ലും 6.30ന് ​പ്ര​ദ​ക്ഷ​ണ​വും തു​ട​ർ​ന്ന് വൈ​കി​ട്ട് ഏ​ഴി​ന് ചെ​ണ്ട​മേ​ളം (ക്വീ​ൻ​സ് ടീം) ​ന​ട​ക്ക​പ്പെ​ടും. തു​ട​ർ​ന്ന് സ്്നേ​ഹ​വി​രു​ന്നോ​ടെ പെ​രു​നാ​ളി​ന് സ​മാ​പ​നം കു​റി​ക്കും.