ഡാളസ് മാർത്തോമ്മ യുവജനസഖ്യം ക്രിക്കറ്റ് ടൂർണമെന്‍റ് ഒക്ടോബർ 14 മുതൽ
Friday, October 5, 2018 5:51 PM IST
ഡാളസ്: ഡാളസ് ഏരിയ മാർത്തോമ്മ ചർച്ച് യുവജന സഖ്യാംഗങ്ങൾക്കായി ഗാർലന്‍റിൽ ട്വന്‍റി-20 ക്രിക്കറ്റ് മത്സരങ്ങൾ സംഘടിപ്പിക്കുന്നു. സെഹിയോൻ മാർത്തോമ്മ ചർച്ച് യുവജന സംഖ്യത്തിന്‍റെ ആഭിമുഖ്യത്തിലാണ് ടൂർണമെന്‍റ് സംഘടിപ്പിക്കുന്നതെന്നു ഭാരവാഹികൾ അറിയിച്ചു.

ഒക്ടോബർ 14, 21, 28 തീയതികളിലായി നടക്കുന്ന മത്സരങ്ങൾ ഗാർലന്‍റ് ഒ ബനിയൻ ക്രിക്കറ്റ് ഗ്രൗണ്ടിലാണ് അരങ്ങേറുക. മത്സരങ്ങളിൽ പങ്കെടുക്കാനാഗ്രഹിക്കുന്നവർ കോഓർഡിനേറ്റർമാരെ ബന്ധപ്പെടേണ്ടതാണ്.

വിവരങ്ങൾക്ക്: ജോബി ജേക്കബ് 972 979 8950, സാബു മാത്യു 713 933 4644.

റിപ്പോർട്ട്: പി.പി. ചെറിയാൻ