ഫ്ലോറിഡ ഷോപ്പിംഗ് മാളിൽ വെടിവയ്പ്; രണ്ടു മരണം
Thursday, October 11, 2018 12:56 AM IST
ഫ്ലോറിഡ: ഫ്ലോറിഡ ഷോപ്പിംഗ് മാളിൽ ചൊവ്വാഴ്ച രാത്രി ഉണ്ടായ വെടിവയ്പിൽ രണ്ടുപേർ കൊല്ലപ്പെടുകയും മറ്റു രണ്ടു പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഫോർട്ട് മയേഴ്സ് പോലീസ് അറിയിച്ചു

ബെൽ ടവറിനു സമീപം നടന്ന സംഭവത്തിൽ പ്രതിയെ പിടികൂടാനായില്ലെന്നും പോലീസ് പറഞ്ഞു. ജന്മദിനാഘോഷങ്ങളിൽ പങ്കെടുത്തുകൊണ്ടിരുന്ന ഒരു സ്ത്രീയുടെ മകൻ വെടിയേറ്റു മരിച്ചതായും ഭർത്താവിന് നെഞ്ചിൽ വെടിയേറ്റതായും റിപ്പോർട്ടുകളുണ്ട് .മരിച്ച രണ്ടാമത്തെയാൾ ഇയാളാണോയെന്നു വ്യക്തമല്ലെന്നും അറിയുന്നു. പ്രതിക്കായി പോലീസ് അന്വേഷണം ഊർജിതപ്പെടുത്തിയിട്ടുണ്ട്.

റിപ്പോർട്ട്: പി.പി. ചെറിയാൻ