കേ​ര​ള​ത്തി​ന് കൈ​ത്താ​ങ്ങാ​യി സൗ​ത്ത് വെ​സ്റ്റ് റീ​ജ​ണ്‍ മാ​ർ​ത്തോ​മ യൂ​ത്ത് ഫെ​ലോ​ഷി​പ്പി​നോ​ടൊ​പ്പം ട്രി​നി​റ്റി യൂ​ത്ത് ഫെ​ലോ​ഷി​പ്പും
Tuesday, October 16, 2018 10:39 PM IST
ഹൂ​സ്റ്റ​ണ്‍: കേ​ര​ള​ത്തി​ലെ പ്ര​ള​യ​ക്കെ​ടു​തി​യി​ൽ ദു​രി​തം അ​നു​ഭ​വി​ക്കു​ന്ന കു​ട്ട​നാ​ട് മേ​ഖ​ല​യി​ലെ നി​ര​വ​ധി കു​ടും​ബ​ങ്ങ​ൾ​ക്കു കൈ​ത്താ​ങ്ങാ​യി സൗ​ത്ത് വെ​സ്റ്റ് റീ​ജ​ണ്‍ മാ​ർ​ത്തോ​മാ യൂ​ത്ത് ഫെ​ലോ​ഷി​പ്പും ട്രി​നി​റ്റി ഇ​ട​വ​ക യൂ​ത്ത് ഫെ​ലോ​ഷി​പ്പും.

സൗ​ത്ത് വെ​സ്റ്റ് റീ​ജ​ണ്‍ മാ​ർ​ത്തോ​മ യൂ​ത്ത് ഫെ​ലോ​ഷി​പ്പി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ട്രി​നി​റ്റി ഇ​ട​വ​ക യൂ​ത്ത് ഫെ​ലോ​ഷി​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഹൂ​സ്റ്റ​ണി​ൽ ന​ട​ത്ത​പ്പെ​ട്ട റീ​ജ​ണ​ൽ സ്പോ​ർ​ട്സ് ടൂ​ർ​ണ​മെ​ന്‍റി​ൽ നി​ന്നും സ​മാ​ഹ​രി​ച്ച തു​ക കു​ട്ട​നാ​ട്ടി​ൽ നി​ര​വ​ധി കു​ടും​ബ​ങ്ങ​ൾ​ക്ക് വി​ത​ര​ണം ചെ​യ്തു.

ഒ​ക്ടോ​ബ​ർ 9ന് ​ചൊ​വാ​ഴ്ച മു​ട്ടാ​ർ സെ​ന്‍റ് ജോ​ർ​ജ് എ​ൽ​പി. സ്കൂ​ളി​ൽ വ​ച്ചു ആ​ല​പ്പു​ഴ മു​ൻ ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ ജോ​സ​ഫ് അ​ധി​കാ​ര​ത്തി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഒ​രു​ക്കി​യ പ്ര​ത്യേ​ക സ​മ്മേ​ള​ന​ത്തി​ൽ മു​ട്ടാ​ർ ത​ല​വ​ടി ശാ​ലേം മാ​ർ​ത്തോ​മാ ഇ​ട​വ​ക വി​കാ​രി റ​വ. ജോ​ർ​ജ് കോ​ശി, മു​ട്ടാ​ർ സെ​ന്‍റ് ജോ​ർ​ജ് ഇ​ട​വ​ക വി​കാ​രി ഫാ. ​എ​ബ്ര​ഹാം ത​യ്യി​ൽ എ​ന്നി​വ​ർ ധ​ന​സ​ഹാ​യം വി​ത​ര​ണം ചെ​യ്തു.

അ​മേ​രി​ക്ക​യി​ൽ ജ​നി​ച്ചു വ​ള​ർ​ന്ന യു​വ​ജ​ന​ങ്ങ​ൾ​ക്ക് നാ​ടി​നോ​ടു​ള്ള ക​രു​ത​ലി​നെ​യും സ്നേ​ഹ​ത്തെ​യും യോ​ഗ​ത്തി​ൽ പ്ര​കീ​ർ​ത്തി​ക്കു​ക​യും ട്രി​നി​റ്റി യൂ​ത്ത്ഫെ​ലോ​ഷി​പ്പി​ന്‍റെ സം​ഭാ​വ​ന​ക​ൾ​ക്ക് ന​ന്ദി​യും അ​റി​യി​ച്ചു. ഈ ​ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു പ്രോ​ത്സാ​ഹ​നം ന​ൽ​കി​യ ഹൂ​സ്റ്റ​ണ്‍ ട്രി​നി​റ്റി മാ​ർ​ത്തോ​മാ ഇ​ട​വ​ക വി​കാ​രി റ​വ. ജേ​ക്ക​ബ്.​പി. തോ​മ​സ്, അ​സി. വി​കാ​രി റ​വ. ഫി​ലി​പ്പ് ഫി​ലി​പ്പ്, ട്രി​നി​റ്റി യൂ​ത്ത് ഫെ​ല്ലോ​ഷി​പ്പ് വൈ​സ് പ്ര​സി​ഡ​ന്‍റ് ക്രി​സ്റ്റോ വ​ർ​ഗീ​സ് എ​ന്നി​വ​രെ പ്ര​ത്യേ​കം അ​നു​മോ​ദി​ച്ചു.


റി​പ്പോ​ർ​ട്ട്: ജീ​മോ​ൻ റാ​ന്നി