ശ​ബ​രി​മ​ല വി​ഷ​യ​ത്തി​ൽ അ​മേ​രി​ക്ക​യി​ൽ ഹൈ​ന്ദ​വ മു​ന്നേ​റ്റം
Tuesday, October 16, 2018 10:44 PM IST
വാ​ഷിം​ഗ്ട​ണ്‍: ശ​ബ​രി​മ​ല​യു​ടെ ആ​ചാ​രാ​നു​ഷ്ഠാ​ന​ങ്ങ​ളി​ൽ സു​പ്രിം​കോ​ട​തി പു​റ​പ്പെ​ടു​വി​ച്ച വി​ധി പ്ര​സ്താ​വം സ​ത്വ​ര​മാ​യി ന​ട​പ്പി​ലാ​ക്കി കോ​ടി​ക്ക​ണ​ക്കി​നു അ​യ്യ​പ്പ​ഭ​ക്തന്മാ​രു​ടെ വി​ശ്വാ​സ​ത്തെ വെ​ല്ലു​വി​ളി​ക്കാ​ൻ ന​ട​ത്തു​ന്ന നീ​ക്ക​ങ്ങ​ൾ​ക്കെ​തി​രെ അ​മേ​രി​ക്ക​യി​ലെ ഹൈ​ന്ദ​വ സ​മൂ​ഹം ഒ​ന്നാ​കെ സം​ഘ​ടി​ക്കു​ന്നു.

സേ​വ് ശ​ബ​രി​മ​ല യു​എ​സ്എ എ​ന്ന ആ​യി​ര​ത്തി​ൽ​പ​രം അം​ഗ​ങ്ങ​ളു​ള്ള ശ​ബ​രി​മ​ല ധ​ർ​മ​മ സം​ര​ക്ഷ​ണ സേ​ന​യെ ന​യി​ക്കു​ന്ന ക​ർ​മ്മ സ​മി​തി​യു​ടെ ക​ഴി​ഞ്ഞ ദി​വ​സം കൂ​ടി​യ യോ​ഗം തു​ലാ​മാ​സ പൂ​ജ​ക​ൾ​ക്കു ന​ട​തു​റ​ക്കു​ന്ന​തി​നു മു​ന്നെ ബ​ഹു​ഭൂ​രി​പ​ക്ഷം ഭ​ക്ത​രു​ടെ വി​ശ്വാ​സം സം​ര​ക്ഷി​ക്കു​വാ​ൻ കേ​ര​ള​സ​ർ​ക്കാ​ർ ഓ​ർ​ഡി​ന​ൻ​സ് ഇ​റ​ക്ക​ണ​മെ​ന്നും അ​നു​ബ​ന്ധ​മാ​യി കോ​ട​തി നി​ല​പാ​ട് പു​നഃ​പ​രി​ശോ​ധി​പ്പി​ക്കു​വാ​ൻ പ്ര​ധാ​ന മ​ന്ത്രി​യും രാ​ഷ്ട്ര​ത്ത​ല​വ​നാ​യ രാ​ഷ്ട്ര​പ​തി​യും ഇ​ട​പെ​ട​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് സ​ന്ദേ​ശ​മ​യ​ക്കു​വാ​നും തീ​രു​മാ​നി​ച്ചു.

മു​ഖ്യ​കാ​ര്യ​ദ​ർ​ശി സു​രേ​ന്ദ്ര​ൻ നാ​യ​രു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ കൂ​ടി​യ യോ​ഗ​ത്തി​ൽ ക​ഐ​ച്ച്എ​ൻ​എ പ്ര​സി​ഡ​ന്‍റ് രേ​ഖ മേ​നോ​ൻ മു​ൻ പ്ര​സി​ഡ​ന്‍റ് രാ​മ​ദാ​സ് പി​ള്ള, മു​ൻ സെ​ക്ര​ട്ട​റി സു​രേ​ഷ് നാ​യ​ർ, അ​യ്യ​പ്പ​സേ​വാ സം​ഘം പ്ര​സി​ഡ​ന്‍റ് ഗോ​പി​നാ​ഥ കു​റു​പ്പ് , മ​നോ​ജ് കൈ​പ്പി​ള്ളി, ഹ​രി​കൃ​ഷ്ണ​ൻ ന​ന്പൂ​തി​രി എ​ന്നി​വ​രെ കൂ​ടാ​തെ ഷി​ക്കാ​ഗോ, ഡി​ട്രോ​യി​റ്റ്, ഡാ​ള​സ്, ന്യൂ​യോ​ർ​ക്ക്, ന്യൂ​ജേ​ഴ്സി, ഹൂ​സ്റ്റ​ണ്‍, കാ​ന​ഡ​യി​ലെ വി​ൻ​സ​ർ, വെ​ർ​ജീ​നി​യ, ഒ​ർ​ലാ​ന്‍റോ, ടാ​ന്പാ, ലോ​സാ​ഞ്ച​ല​സ്, മി​നി​സോ​ട്ട, സെ​യി​ന്‍റി​ലു​യി​സ്, നോ​ർ​ത്ത് ക​രോ​ലി​ന, വി​സ്കോ​ണ്‍​സി​ൽ എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നും വി​വി​ധ ഹൈ​ന്ദ​വ സം​ഘ​ട​ന​ക​ളു​ടെ​യും അ​യ്യ​പ്പ സേ​വാ സ​മാ​ജ​ങ്ങ​ളു​ടെ​യും പ്ര​തി​നി​ധി​ക​ളും പ​ങ്കെ​ടു​ത്തു.

റെ​ഡി ടു ​വെ​യി​റ്റ് എ​ന്ന വ​നി​താ വി​ശ്വാ​സി കൂ​ട്ടാ​യ്മ​യി​ലേ​ക്ക് കൂ​ടു​ത​ൽ വ​നി​ത​ക​ളെ അ​ണി​ചേ​ർ​ക്കു​വാ​ൻ ര​ഞ്ജി​നി പി​ള്ള, രേ​ഖ മേ​നോ​ൻ, നി​ഷ പി​ള്ള, വ​ന​ജ നാ​യ​ർ, പ്രി​യ ഉ​ണ്ണി​ത്താ​ൻ, ര​മ നാ​യ​ർ, ല​ക്ഷ്മി​ക്കു​ട്ടി പ​ണി​ക്ക​ർ, സി​ന്ധു പി​ള്ള, അ​ഞ്ജ​ന പ്ര​യാ​ഗ എ​ന്നി​വ​രു​ൾ​പ്പെ​ട്ട മ​ഹി​ളാ​വേ​ദി​യെ ചു​മ​ത​ല​പ്പെ​ടു​ത്തി. കേ​ര​ള ഹി​ന്ദു​സ് ഓ​ഫ് മി​നി​സോ​ട്ട​യെ പ്ര​തി​നി​ധി​ക​രി​ച്ച സു​രേ​ഷ് നാ​യ​ർ സ്വാ​ഗ​ത​വും ക​ഐ​ച്ച്എ​ൻ​എ നി​ർ​വാ​ഹ​ക സ​മി​തി അം​ഗം ര​തീ​ഷ് നാ​യ​ർ ന​ന്ദി​യും പ​റ​ഞ്ഞു.