വി​ദ്യാ​ർ​ഥി​ക്ക് അ​ശ്ലീ​ല സ​ന്ദേ​ശം അ​യ​ച്ച അ​ധ്യാ​പ​ക​ൻ അ​റ​സ്റ്റി​ൽ
Tuesday, October 16, 2018 11:01 PM IST
ഒ​ക്ല​ഹോ​മ: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത വി​ദ്യാ​ർ​ഥി​ക്ക് ലൈം​ഗീ​ക​ച്ചു​വ​യു​ള്ള സ​ന്ദേ​ശം അ​യ​ച്ച സ്റ്റി​ഗ്ല​ർ ഹൈ​സ്കൂ​ൾ അ​ധ്യാ​പ​ക​നെ പോ​ലീ​സ് അ​റ​സ്റ്റ ചെ​യ്തു ജ​യി​ലി​ല​ട​ച്ചു. 47 വ​യ​സു​ള്ള വി​ല്യം സെ​ൽ​ഫാ​ണ് ഒ​ക്ടോ​ബ​ർ 15ന് ​അ​റ​സ്റ്റി​ലാ​യ​തെ​ന്ന് ഹാ​സ്ക്ക​ൽ കൗ​ണ്ടി ഷെ​റി​ഫ് ഓ​ഫി​സ് അ​റി​യി​ച്ചു.

വി​ദ്യാ​ർ​ഥി​യു​ടെ ഫോ​ണ്‍ പ​രി​ശോ​ധി​ച്ച പോ​ലീ​സ്, അ​ധ്യാ​പ​ക​ൻ വി​ദ്യാ​ർ​ഥി​ക്ക​യ​ച്ച അ​ശ്ലീ​ല ഭാ​ഷ​യി​ലു​ള്ള സ​ന്ദേ​ശ​ങ്ങ​ളും ചി​ത്ര​ങ്ങ​ളും ക​ണ്ടെ​ത്തി. ഒ​ക്ല​ഹോ​മ സ്റ്റേ​റ്റ് ബ്യൂ​റോ ഓ​ഫ് ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത വി​ദ്യാ​ർ​ഥി​ക്ക് ഇ​ത്ത​ര​ത്തി​ലു​ള്ള സ​ന്ദേ​ശ​ങ്ങ​ൾ അ​യ​യ്ക്കു​ന്ന​തു കു​റ്റ​ക​ര​മാ​ണെ​ന്നു ക​ണ്ടെ​ത്തു​ക​യും തു​ട​ർ​ന്ന് അ​ധ്യാ​പ​ക​നെ അ​റ​സ്റ്റു ചെ​യ്യു​ക​യാ​യി​രു​ന്നു.

സോ​ഷ്യ​ൽ മീ​ഡി​യാ​യു​ടെ ഉ​പ​യോ​ഗം വ​ർ​ധി​ച്ച​തോ​ടെ സ​ന്ദേ​ശ​ങ്ങ​ൾ അ​യ​യ്ക്കു​ന്ന​തി​ന് യാ​തൊ​രു മാ​ന​ദ​ണ്ഡ​വും പാ​ലി​ക്കാ​ൻ ശ്ര​ദ്ധി​ക്കാ​ത്ത​വ​ർ​ക്ക് ഇ​തൊ​രു മു​ന്ന​റി​യി​പ്പു കൂ​ടി​യാ​ണ്. പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത കു​ട്ടി​ക​ൾ​ക്ക് അ​ശ്ലീ​ല​ച്ചു​വ ക​ല​ർ​ന്ന സ​ന്ദേ​ശം അ​യ​ക്കു​ന്ന​ത് കു​റ്റ​ക​ര​മാ​ണെ​ന്നും പി​ടി​ക്ക​പ്പെ​ട്ടാ​ൽ ജ​യി​ലി​ൽ ക​ഴി​യേ​ണ്ടി​വ​രു​മെ​ന്ന​ത് ഈ ​സം​ഭ​വം ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്നു.

റി​പ്പോ​ർ​ട്ട്: പി.​പി. ചെ​റി​യാ​ൻ