ശാ​ന്തി​ഗ്രാം ഇ​നി ന്യു​യോ​ർ​ക്ക് ന​ഗ​ര​ത്തി​ലും
Wednesday, October 17, 2018 10:35 PM IST
ന്യൂ​യോ​ർ​ക്ക്: ശാ​ന്തി​ഗ്രാം കേ​ര​ള​യു​ടെ പു​തി​യ സം​രം​ഭ​ത്തി​ന് മാ​ൻ​ഹാ​ട്ട​നി​ൽ തു​ട​ക്ക​മാ​യി. ശാ​ന്തി​ഗ്രാ​മി​ന്‍റെ പു​തി​യ ആ​യു​ർ​വേ​ദ പ​ഞ്ച​ക​ർ​മ്മ തെ​റാ​പ്പി സെ​ൻ​റ​ർ ന്യൂ​യോ​ർ​ക്കി​ലെ ഇ​ന്ത്യ​ൻ കോ​ണ്‍​സു​ലേ​റ്റ് ജ​ന​റ​ൽ ദേ​വ​ദാ​സ​ൻ നാ​യ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഒ​ക്ടോ​ബ​ർ 14 ഞാ​യ​റാ​ഴ്ച​യാ​യി​രു​ന്നു ഉ​ദ്ഘാ​ട​നം. യു​എ​സ് മു​ൻ ചീ​ഫ് ടെ​ക്നോ​ള​ജി ഓ​ഫീ​സ​ർ ജോ​ർ​ജ് അ​ബ്ര​ഹാം ഉ​ൾ​പ്പെ​ടെ പ്ര​മു​ഖ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു. പ​ല​വി​ധ ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ളാ​ൽ ബു​ദ്ധി​മു​ട്ടു​ന്ന ന്യൂ​യോ​ർ​ക്ക് നി​വാ​സി​ക​ൾ​ക്ക് വ​ലി​യ ആ​ശ്വാ​സം ന​ൽ​കാ​ൻ ശാ​ന്തി​ഗ്രാ​മി​ന് സാ​ധി​ക്കു​മെ​ന്ന് ഉ​ദ്ഘാ​ട​ന പ്ര​സം​ഗ​ത്തി​ൽ ദേ​വ​ദാ​സ​ൻ നാ​യ​ർ പ​റ​ഞ്ഞു.

പ്ര​ഗ​ത്ഭ​രും അ​നു​ഭ​വ സ​ന്പ​ന്ന​രു​മാ​യ ഡോ​ക്ട​ർ​മാ​രു​ടെ സേ​വ​നം, പ്ര​ഗ​ത്ഭ​രാ​യ പ​ഞ്ച​ക​ർ​മ വി​ദ​ഗ്ധ​ർ, ചീ​ഫ് ക​ണ്‍​സ​ൽ​ട്ട​ന്‍റ് ഡോ. ​അം​ബി​ക നാ​യ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​ത്യേ​ക പ​രി​ശോ​ധ​ന എ​ന്നി​വ ശാ​ന്തി​ഗ്രാ​മി​ന്‍റെ പ്ര​ത്യേ​ക​ത​ക​ളാ​ണ്. സ്ത്രീ​ക​ൾ​ക്കും പു​രു​ഷന്മാർ​ക്കും ചി​കി​ത്സ​ക്കാ​യി പ്ര​ത്യേ​ക മു​റി​ക​ൾ ഉ​ൾ​പ്പ​ടെ​യു​ള്ള സൗ​ക​ര്യ​ങ്ങ​ളും ഇ​വി​ടെ ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

മാ​ൻ​ഹാ​ട്ട​നി​ലെ പാ​ർ​ക്ക് അ​വ​ന്യൂ​വി​ലു​ള്ള ഗ്രാ​ൻ​ഡ് സെ​ൻ​ട്ര​ൽ സ്റ്റേ​ഷ​ന് സ​മീ​പ​മാ​ണ് ആ​യു​ർ​വേ​ദ പ​ഞ്ച​ക​ർ​മ്മ തെ​റാ​പ്പി സെ​ൻ​റ​ർ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. 30 ഈ​സ്റ്റ് 40വേ ​സ്ട്രീ​റ്റ് സ്യൂ​ട്ട് 607 ലാ​ണ് ശാ​ന്തി​ഗ്രാ​മി​ന്‍റെ പ്ര​വ​ർ​ത്ത​നം. ന്യൂ​യോ​ർ​ക്ക് ന​ഗ​ര​ത്തി​ന്‍റെ അ​ഞ്ച് പ്ര​ധാ​ന ഭാ​ഗ​ങ്ങ​ളാ​യ ന്യൂ​യോ​ർ​ക്ക് സി​റ്റി, ലോം​ഗ് ഐ​ല​ൻ​ഡ്, അ​പ്സ്റ്റേ​റ്റ് ന്യൂ​യോ​ർ​ക്ക്, ക​ണ​ക്റ്റി​ക്ക​ട്ട്, ജേ​ഴ്സി സി​റ്റി എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്നു​ള്ള​വ​ർ​ക്ക് എ​ളു​പ്പം എ​ത്തി​ച്ചേ​രാ​വു​ന്ന വി​ധ​ത്തി​ലാ​ണ് സ്ഥാ​പ​നം നി​ല​കൊ​ള്ളു​ന്ന​ത്. ശാ​ന്തി​ഗ്രാ​മി​ന് പി​ന്തു​ണ ന​ൽ​കു​ന്ന എ​ല്ലാ​വ​രോ​ടും ശാ​ന്തി​ഗ്രാം ആ​യു​ർ​വേ​ദ ഗ്രൂ​പ്പ് ചെ​യ​ർ​മാ​നും സ്ഥാ​പ​ക​നു​മാ​യ ഡോ. ​ഗോ​പി​നാ​ഥ​ൻ നാ​യ​ർ ന​ന്ദി അ​റി​യി​ച്ചു.

റി​പ്പോ​ർ​ട്ട്: അ​ല​ക്സ് ചി​ല​ന്പ​ട്ട​ശേ​രി​ൽ