ന്യൂയോര്‍ക്ക് ക്‌നാനായ ബൈബിള്‍ കലോത്സവം മാര്‍ മൂലക്കാട്ടും മാര്‍ ആലപ്പാട്ടും പങ്കെടുക്കുന്നു
Sunday, October 21, 2018 3:50 PM IST
ന്യൂയോര്‍ക്ക്: ക്‌നാനായ ഫൊറോനായുടെ കിഴിലുള്ള ഇടവകകളുടെയും മിഷന്റെയും സംയുക്താഭിമുഖയത്തില്‍ എല്ലാ വര്‍ഷവും നടത്തിവരാറുള്ള ഫൊറോനാ ബൈബിള്‍ കലോത്സവം ഈ വര്‍ഷം നവംബര് മൂന്നാം തിയതി ശനിയാഴ്ച ന്യൂജേഴ്‌സിയിലുള്ള പാറ്റേഴ്‌സണ്‍ സിറോ മലബാര്‍ പള്ളിയുടെ ഓഡിറ്റോറിയത്തില്‍ നടത്തപെടുന്നു.

വിവിധ പ്രായത്തിലുള്ളവര്‍ക്കായി വിവിധതരം ബൈബിളിലധിഷിതമായ കലാമത്സരങ്ങള്‍ നടത്തപ്പെടുന്നു . മാര്‍ഗംകളി, പുരാതനപ്പാട്ട് ,പള്ളിപ്പാട്ടുകള്‍,ടാബ്ലോ ,പ്രസംഗം,ക്‌നാനായ കലകള്‍ ,തുടങ്ങിയ ഇനങ്ങളില്‍ മത്സരം നടത്തപെടുമെന്നു. അഭിവന്യ മാത്യു മൂലക്കാട്ട് പിതാവിന്റെ നേതൃത്വത്തില്‍ ദിവ്യബലിയും തുറന്ന് പിതാവിന്റെ സാനിധ്യം പരിപാടിയിലുടനീളം ഉണ്ടായിരിക്കുകയും ചെയ്യും . ഫൊറോനാ വികാരി ഫാ. ജോസ് തറക്കല്‍, ഫാദര്‍ ജോസഫ് ആദോപ്പള്ളി ,റെന്നി കട്ടേല്‍ ,ഫോര്‍പ്പണ സെക്രട്ടറി തോമസ് പാലച്ചേരി ,അനി നെടുംതുരുത്തി ,ടോംസ് കടിയംപള്ളി ,ലിന്‍ഡ വില്ലുതറ , ജിപി കട്ടപ്പുറം , ഷീബ കറുത്തേടം തുടങ്ങിയവര്‍ പരിപാടികള്‍ക്കു നേതൃത്വം വഹിക്കുന്നു . വിവിധ പ്രായത്തിലുള്ളവരുടെ മത്സരങ്ങള്‍ക്കുള്ള തയാറെടുപ്പുകള്‍ നടന്നുവരുന്നു.

റിപ്പോര്‍ട്ട്: സാബു തടപ്പുഴ