ഡിവിഎസ് സി വോളിബോൾ ടൂർണമെന്‍റിൽ ഫില്ലി സീനിയേഴ്സ് ചാന്പ്യന്മാർ
Friday, November 9, 2018 9:14 PM IST
ഫിലഡൽഫിയ: ഡി വി എസ് സി എവർ റോളിംഗ് ട്രോഫിക്കുവേണ്ടി ഗ്രേറ്റർ ഫിലഡൽഫിയാ റീജണിലെ യുവജനങ്ങളുടെ പ്രമുഖ റിക്രിയേഷൻ സംഘടനയായ ഡെലവേർവാലി സ്പോർട്സ് ക്ലബ്ബ് നടത്തിയ അഞ്ചാമത് ഇൻവിറ്റേഷണൽ വോളിബോൾ ടൂർണമെന്‍റിൽ കഴിഞ്ഞ വർഷത്തെ ചാന്പ്യന്മാരായ ഫില്ലി സീനിയേഴ്സ് ചാന്പ്യന്മാരായി. കേരള ടൈഗേഴ്സാണ് റണ്ണർ അപ്.

ക്രൂസ്ടൗണിലെ നോർത്തീസ്റ്റ് റാക്കറ്റ് ക്ലബിൽ നവംബർ 3 നടന്ന പ്രാഥമികറൗണ്ട് മൽസരങ്ങളിൽ ഫില്ലി സീനിയേഴ്സ്, കേരള ടൈഗേഴ്സ്, ഡി വി എസ് സി സീനിയേഴ്സ്, ഡി വി എസ് സി ജൂണിയേഴ്സ് തുടങ്ങിയ ട്രൈസ്റ്റേറ്റ് ഏരിയായിലെ വിവിധ വോളിബോൾ ടീമുകളാണ് മാറ്റുരച്ചത്. വൈകുന്നേരം നടന്ന വാശിയേറിയ ഫൈനലിൽ കേരള ടൈഗേഴ്സിനെ പിന്തള്ളിയാണ് ഫില്ലി സീനിയേഴ്സ് വിജയിച്ചത്.

സ്റ്റെഫാൻ വർഗീസ് ക്യാപ്റ്റനായ ഫില്ലി സീനിയേഴ്സ് ടീമിൽ ബൈജു സാമുവേൽ, ടിബു ജോസ്, വിമൽ റോയി, ജോജോ ജോർജ്, സാബു വർഗീസ്, സജി വർഗീസ് എന്നിവരാണ് കളിച്ചത്.

റണ്ണർ അപ് ആയ കേരള ടൈഗേഴ്സ് ടീമിൽ റെജി ഏബ്രഹാം (ക്യാപ്റ്റൻ), ദിലീപ്, ജെൻസണ്‍ സാമുവേൽ, ജിജോ കുഞ്ഞുമോൻ, ജോജി, ജിബി തോമസ്, അഭിലാഷ് രാജൻ എന്നിവർ കളിക്കളത്തിലിറങ്ങി.

സ്റ്റെഫാൻ വർഗീസ് എം. വി. പി ആയും, ജിബി തോമസ് ബെസ്റ്റ് ഒഫൻസ് പ്ലെയർ ആയും, റെജി എബ്രാഹം ബെസ്റ്റ് ഡിഫൻസ് ആയും, സജി വർഗീസ് ബെസ്റ്റ് സെറ്റർ ആയും ജോയൽ മനോജ് ബെസ്റ്റ് ഡിസിപ്ലിൻ പ്ലേയർ ആയും വ്യക്തിഗത ചാന്പ്യൻഷിപ്പുകൾ കരസ്ഥമാക്കി. ചാന്പ്യൻഷിപ് കരസ്ഥമാക്കിയ ഫില്ലി സീനിയേഴ്സ് ടീമിന് യമുനാ ട്രാവൽസ് സിഇഒ റെജി എബ്രാഹം ഡി വി എസ് സി എവർ റോളിംഗ് ട്രോഫിയും കാഷ് അവാർഡും നൽകി ആദരിച്ചു.

റണ്ണർ അപ് ആയ കേരള ടൈഗേഴ്സ് ടീമിന് ഡെലവേർവാലി സ്പോർട്ട്സ് ക്ലബ് പ്രസിഡന്‍റും ഫിലഡൽഫിയായിലെ പ്രമുഖ സ്പോർട്സ് സംഘാടകനുമായ എം.സി. സേവ്യർ സമ്മാനിച്ചു.
വ്യക്തിഗത ട്രോഫികൾ സതീഷ്ബാബു നായർ, ജോയി കടുകന്മാക്കൽ, ഷെറീഫ് അലിയാർ, എബ്രാഹം മേട്ടിൽ, ഒളിന്പ്യൻ തോമസ് എന്നിവർ വിതരണം ചെയ്തു.

ഈ വർഷത്തെ കമ്യൂണിറ്റി സർവീസ് അവാർഡ് ടൂർണമെന്‍റ് കണ്‍വീനർ സെബാസ്റ്റ്യൻ എബ്രാഹം കിഴക്കേതോട്ടത്തിന് നാടകകൃത്തും, സാമൂഹിക പ്രവർത്തകനുമായ ജോയി കടുകന്മാക്കൽ സമ്മാനിച്ചു. എം.സി. സേവ്യർ, സതീഷ്ബാബു നായർ, ജോയി കടുകന്മാക്കൽ, ഷെറീഫ് അലിയാർ, എബ്രാഹം മേട്ടിൽ, ഒളിന്പ്യൻ തോമസ്, സ്റ്റീവ് മാത്യു, സോജൻ തോട്ടക്കര, ജസ്റ്റീൻ മാത്യു, ലയോണ്‍സ് തോമസ്, അലിൻ ചെറിയാൻ, ജോയൽ മനോജ് എന്നിവരെ ഡി വി എസ് സി ചടങ്ങിൽ ആദരിച്ചു.

എം. സി. സേവ്യർ, സെബാസ്റ്റ്യൻ എബ്രാഹം, എബ്രാഹം മേട്ടിൽ, ബാബു വർക്കി, സതീഷ്ബാബു നായർ എന്നിവർ ടൂർണമെന്‍റു കോഓർഡിനേറ്റു ചെയ്തു. ടൂർണമെന്‍റ് കണ്‍വീനർ സെബാസ്റ്റ്യൻ എബ്രാഹം കിഴക്കേതോട്ടം നന്ദി പറഞ്ഞു.

റിപ്പോർട്ട്: ജോസ് മാളേയ്ക്കൽ