ജാക്സൺ ഹൈറ്റ്സ് സെന്‍റ് മേരീസ് സൺഡേ സ്കൂളിന് അംഗീകാരം
Friday, November 9, 2018 11:36 PM IST
ന്യൂയോർക്ക് : ജാക്സൺ ഹൈറ്റ്സ് സെന്‍റ് മേരീസ് ഇടവക സൺഡേ സ്കൂളിന് ഭദ്രാസനതല അംഗീകാരം. ഫിലഡൽഫിയ സെന്‍റ് തോമസ് ഓർത്തഡോക്സ് പള്ളി ഓഡിറ്റോറിയത്തിൽ നടന്ന വാർഷിക ആർട്സ് ഫെസ്റ്റിവൽ ആൻഡ് ടാലന്‍റ് ഷോയില്‍ ഭദ്രാസനതല എവറോളിംഗ് ട്രോഫി കരസ്ഥമാക്കി.

നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിലെ ഇടവകകളിൽ നിന്നുള്ള 406 ഓളം പേരാണ് മത്സരത്തിൽ പങ്കെടുത്തത്. ഇടവകയിലെ ടിഫനി തോമസും ടെസിയ തോമസുമാണ് ഭദ്രാസനതല സൺഡേ സ്കൂൾ ചാന്പ്യൻമാർ.

സൺഡേസ്കൂൾ ഡയറക്ടർ ഫാ. ഗ്രിഗറി വർഗീസ് സമ്മാനദാനം നിർവഹിച്ചു. മികച്ച പ്രകടനം കാഴ്ചവച്ച ജാക്സൺ ഹൈറ്റ്സ് സെന്‍റ് മേരീസ് ഇടവക വികാരി ഫാ. ജോൺ ജേക്കബിനെയും സൺഡേ സ്കൂൾ പ്രിൻസിപ്പൽ ബിജി വർഗീസിനെയും ഡയറക്ടർ ഫാ. ഗ്രിഗറി വർഗീസ് അനുമോദിച്ചു.

റിപ്പോർട്ട്: ജോർജ് തുന്പയിൽ