ഫാ. ​കോ​ശി പി. ​ജോ​ൺ ന്യൂ ​ഓ​ർ​ലി​യ​ൻ​സി​ൽ നി​ര്യാ​ത​നാ​യി
Monday, November 12, 2018 9:48 AM IST
ന്യൂ ​ഓ​ർ​ലി​യ​ൻ​സ്: മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​സ് സ​ഭ​യു​ടെ സൗ​ത്ത് വെ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന​ത്തി​ലെ മുതിർന്ന വൈ​ദി​ക​നും ന്യൂ ​ഓ​ർ​ലി​യ​ൻ​സ് സെ​ന്‍റ് ഗ്രി​ഗോ​റി​യോ​സ് ഇ​ട​വ​ക​യു​ടെ വി​കാ​രി​യു​മാ​യ ഫാ. ​കോ​ശി പി. ​ജോ​ൺ നിര്യാതനായി. ഞായറാഴ്ച രാവിലെ പത്തോടെയായിരുന്നു അന്ത്യം.

മാ​വേ​ലി​ക്ക​ര തോ​ന​ക്കാ​ട്‌ പാ​ല​മൂ​ട്ടി​ൽ കു​ടും​ബാ​ഗ​വും മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​സ് സ​ഭ​യു​ടെ ഡ​ൽ​ഹി ഭ​ദ്രാ​സ​ന​മെ​ത്രാ​പ്പോ​ലീ​ത്ത​യു​മാ​യ യൂ​ഹാ​നോ​ൻ മാ​ർ ദി​മി​ത്രി​യോ​സ് മെത്രാ​പ്പോ​ലീ​ത്ത​യു​ടെ മാ​തൃ സ​ഹോ​ദ​ര​നു​മാ​ണ് ഫാ. കോ​ശി. ലി​ല്ലി​ കോ​ശി​യാ​ണ് ഭാര്യ. മക്കൾ: അ​ഞ്ജ​ന വ​ർ​ഗീ​സ്, അ​നി​ത കോ​ശി. മരുമകൻ: നി​മേ​ഷ്.

സം​സ്കാ​ര മാ​വേ​ലി​ക്ക​ര തോ​ന​ക്കാ​ട് സെ​ന്‍റ് ഗ്രി​ഗോ​റി​യോ​സ് ദേ​വാ​ല​യ​ത്തി​ൽ പി​ന്നീ​ട് നടക്കും. പൊ​തു​ദ​ർ​ശ​ന​വും സം​സ്കാ​ര ശു​ശ്രൂ​ഷ​യു​ടെ ആ​ദ്യ​ഭാ​ഗ​ങ്ങ​ളും വെ​ള്ളി, ശ​നി ദി​വ​സ​ങ്ങ​ളി​ൽ ന്യൂ ​ഓ​ർ​ലി​യ​ൻ​സ് ദേ​വാ​ല​യ​ത്തി​ൽ ന​ട​ക്കും. ശു​ശ്രൂ​ഷ​ക​ൾ​ക്ക് നി​ല​ക്ക​ൽ ഭ​ദ്രാ​സ​ന മെ​ത്രാ​പോ​ലീ​ത്ത അ​ഭി.​ജോ​ഷ്വ​മാ​ർ നി​ക്കോ​ദീ​മോ​സ് നേ​തൃ​ത്വം ന​ൽ​കും.

ഹൂ​സ്റ്റ​ൺ സെ​ന്‍റ് തോ​മ​സ്, ഡാ​ള​സ് സെ​ന്‍റ് മേ​രീ​സ് വ​ലി​യ​പ​ള്ളി, ഒ​ക്ക​ല​ഹോ​മ സെ​ന്‍റ് തോ​മ​സ് എ​ന്നീ ദേ​വാ​ല​യ​ങ്ങ​ളി​ൽ വി​കാ​രി​യാ​യി സേ​വ​നം അ​നു​ഷ്ഠി​ച്ചി​ട്ടു​ണ്ട്. ഫാ. കോ​ശി പി. ​ജോ​ൺ മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​സ് സ​ഭ​യ്ക്കും സൗ​ത്ത്-വെ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന​ത്തി​നും ന​ൽ​കി​യ സേ​വ​ന​ങ്ങ​ളെ​ സ്മ​രി​ക്കു​ന്ന​താ​യി സൗ​ത്ത് വെ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന സ​ഹാ​യ മെ​ത്രാപ്പോലീത്ത ഡോ.​സ​ഖ​റി​യാ മാ​ർ അ​പ്രേം അ​നു​ശോ​ച​ന സ​ന്ദേ​ശ​ത്തി​ൽ അ​റി​യി​ച്ചു.

വൈ​ദി​ക ട്ര​സ്റ്റി ഫാ.​ഡോ.​എം. ഓ.​ജോ​ൺ, ഭ​ദ്രാ​സ​ന സെ​ക്ര​ട്ട​റി​ ഫാ.​ഫി​ലി​പ്പ് എ​ബ്ര​ഹാം, ഭ​ദ്രാ​സ​ന വൈ​ദിക സം​ഘ​ത്തി​ന് വേ​ണ്ടി സെ​ക്ര​ട്ട​റി ഫാ.​പി. സി ​ജോ​ർ​ജ്ജ് എ​ന്നി​വ​ർ അ​നു​ശോ​ച​നം അ​റി​യി​ച്ചു. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് മാ​ത്യു തോ​മ​സ് (ര​വി) : (504) 220-6686.