ക്നാനായ ഫൊറോന ക്രിസ്മസ് ആഘോഷം ഡിസംബർ 22 ന്
Saturday, December 8, 2018 4:32 PM IST
എൽമോണ്ട് : ക്നാനായ ഫൊറാന "ലെ മിനിസ്ട്രി'യുടെ ആഭിമുഖ്യത്തിൽ ന്യൂയോർക്ക് ഫൊറാന ദേവാലയങ്ങളിലെ സംയുക്ത ക്രിസ്മസ് ആഘോഷങ്ങളും കലാമത്സരങ്ങളും ഡിസംബർ 22 നു നടക്കും. ന്യൂയോർക്കിലെ എൽമോണ്ടിലുള്ള സീറോ മലങ്കര കത്തീഡ്രൽ ദേവാലയത്തിൽ (1500 ഡി പോൾ സ്ട്രീറ്റ് എൽമോണ്ട് ന്യൂയോർക് 11003 ) വൈകുന്നേരം 5.30 മുതലാണ് പരിപാടി.

വിശുദ്ധ കുർബാനയെ തുടർന്നു പൊതുസമ്മേളനം ,വർണാഭമായ കലാപരിപാടികൾ , സ്നേഹവിരുന്ന് എന്നിവ നടക്കും. പരിപാടികളിൽ ന്യൂയോർക്ക് സെനറ്റർ കെവിൻ തോമസ് മുഖ്യാഥിതിയായിരിക്കും.

ന്യൂ യോർക്ക് ഫൊറോനയുടെ കീഴിലുള്ള 3 പള്ളികളിലെയും ഫിലാഡൽഫിയ മിഷനിലെയും അംഗങ്ങൾ പങ്കെടുക്കുന്ന ആഘോഷ പരിപാടിയിലേക്ക് എല്ലാ ക്നാനായ സഹോദരങ്ങളെയും സ്വാഗതം ചെയ്തു.