കെഎച്ച്എന്‍എ ക​ണ്‍​വ​ൻ​ഷ​ൻ: ര​വി​കു​മാ​ർ ചെ​യ​ർ​മാ​ൻ; ജ​യ് കു​ള​ള​ന്പി​ൽ ക​ണ്‍​വീ​ന​ർ
Sunday, December 9, 2018 9:36 PM IST
ന്യൂ​ജേ​ഴ്സി: കേ​ര​ള ഹി​ന്ദൂ​സ് ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക​യു​ടെ പ​ത്താ​മ​ത് ദേ​ശി​യ ക​ണ്‍​വ​ൻ​ഷ​ൻ ചെ​യ​ർ​മാ​നാ​യി ര​വി കു​മാ​റി​നേ​യും ക​ണ്‍​വീ​ന​റാ​യി ജ​യ് കു​ള​ള​ന്പി​ലി​നേ​യും നാ​മ നി​ർ​ദ്ദേ​ശം ചെ​യ്ത​താ​യി പ്ര​സി​ഡ​ന്‍റ് ഡോ. ​രേ​ഖാ മേ​നോ​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി കൃ​ഷ്ണ​രാ​ജ് എ​ന്നി​വ​ർ അ​റി​യി​ച്ചു.

ഒ​ന്ന​ര പ​തി​റ്റാ​ണ്ടാ​യി ന്യൂ​ജേ​ഴ്സി​യി​ൽ താ​മ​സി​ക്കു​ന്ന ര​വി​കു​മാ​ർ വി​ദ്യാ​ർ​ഥി ആ​യി​രി​ക്കു​ന്പോ​ൾ ഹൈ​ദ​രാ​ബാ​ദി​ലെ അ​യ്യ​പ്പ സ​മാ​ജ​ത്തി​ലൂ​ടെ​യാ​ണ് പൊ​തു​രം​ഗ​ത്തേ​ക്ക് വ​ന്ന​ത്. തു​ട​ർ​ന്നു നി​ര​വ​ധി സാം​സ്ക്കാ​രി​ക ആ​ധ്യാ​ത്മി​ക സം​ഘ​ട​ന​ക​ളി​ൽ സ​ജീ​വ​മാ​യി പ്ര​വ​ർ​ത്തി​ച്ചു. കേ​ര​ള ഹി​ന്ദൂ​സ് ഓ​ഫ് നോ​ർ​ത്ത് ന്യൂ​ജേ​ഴ്സി എ​ക്സി​ക്യൂ​ട്ടി​വ് ക​മ്മ​റ്റി അം​ഗം, വേ​ൾ​ഡ് മ​ല​യാ​ളി കൗ​ണ്‍​സി​ൽ ര​ജി​സ്ട്രേ​ഷ​ൻ കോ ​ചെ​യ​ർ എ​ന്നീ ചു​മ​ത​ല​ക​ൾ വ​ഹി​ച്ചി​ട്ടു​ണ്ട്. പ്ര​മു​ഖ വി​ൽ​പ​ന വി​ത​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ൽ​ൽ ഉ​ന്ന​ത പ​ദ​വി​ക​ൾ വ​ഹി​ച്ചു. ആ​ല​പ്പു​ഴ കു​ട്ട​ന്പേ​രൂ​ർ സ്വ​ദേ​ശി​യാ​ണ്.

ന്യൂ​ജേ​ഴ്സി​യി​ലെ പൊ​തു​പ്ര​വ​ർ​ത്ത​ക​നാ​ണ് ജ​യ് കു​ള​ള​ന്പി​ൽ. കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ന്യു​ജേ​ഴ്സി​യു​ടെ മു​ൻ അ​ധ്യ​ക്ഷ​ൻ. ഫോ​മ, വേ​ൾ​ഡ് മ​ല​യാ​ളി കൗ​ണ്‍​സി​ൽ, സൗ​ത്ത് ഏ​ഷ്യ​ൻ ക​മ്മ്യൂ​ണി​റ്റി ഒൗ​ട്ട്റീ​ച്ച് എ​ന്ന​വ​യി​ൽ സ​ജീ​വം. കേ​ര​ള ഹി​ന്ദൂ​സ് ഓ​ഫ് നോ​ർ​ത്ത് ന്യൂ​ജേ​ഴ്സി സ്ഥാ​പ​കാം​ഗം. ലി​യോ​റ​ൽ ക​ന്പ​നി ഐ​ടി ഡ​യ​റ​ക്ട​ർ. ഭാ​ര്യ: ഡോ. ​മി​നി. മ​ക്ക​ൾ: ഗൗ​ര​വ്, റി​തി​ക.

ഓ​ഗ​സ​റ്റ് 30 മു​ത​ൽ സെ​പ്റ്റം​ബ​ർ 2 വ​രെ ന്യൂ​ജേ​ഴ്സി​യി​ലെ ചെ​റി​ഹി​ൽ ക്രൗ​ണ്‍​പ്ലാ​സാ ഹോ​ട്ട​ലി​ലാ​ണ് ക​ണ്‍​വ​ൻ​ഷ​ൻ ന​ട​ക്കു​ക. മു​ൻ വ​ർ​ഷ​ങ്ങ​ളി​ലേ​തു​പോ​ലെ ആ​ക​ർ​ഷ​ക​വും ഉ​ജ്ജ്വ​ല​വു​മാ​യ ക​ണ്‍​വ​ൻ​ഷ​നാ​ണ് രു​പ​ക​ൽ​പ​ന​ചെ​യ്തി​രി​ക്കു​ന്ന​തെ​ന്ന് ഡോ. ​രേ​ഖാ മോ​നോ​നും കൃ​ഷ്ണ​രാ​ജും അ​റി​യി​ച്ചു.

റി​പ്പോ​ർ​ട്ട്: ശ്രീ​കു​മാ​ർ പി.