അ​മേ​രി​ക്ക​യിൽ ഏ​ഴാ​യി​രത്തോളം തൊഴിലാളികൾക്ക് ജോലി ന​ൽ​കി​യ​താ​യി ഇ​ൻ​ഫോ​സി​സ്
Thursday, December 13, 2018 8:15 PM IST
ഹാ​ർ​ട്ട്ഫോ​ർ​ഡ് (ക​ണ​ക്റ്റി​ക്ക​ട്ട്): ക​ഴി​ഞ്ഞ 18 മാ​സ​ത്തി​നു​ള്ളി​ൽ 7,000 അ​മേ​രി​ക്ക​ക്കാ​ർ​ക്ക് ഇ​ൻ​ഫോ​സി​സ് ജോ​ലി ന​ൽ​കി​യ​താ​യി ക​ന്പ​നി ചീ​ഫ് ഓ​പ്പ​റേ​റ്റിം​ഗ് ഓ​ഫീ​സ​ർ യു. ​ബി. പ്ര​വീ​ണ്‍ റാ​വു വെ​ളി​പ്പെ​ടു​ത്തി. ക​ണ​ക്റ്റി​ക്ക​ട്ട് ഹാ​ർ​ട്ട്ഫോ​ർ​ഡി​ൽ ഡി​സം​ബ​ർ 5ന് ​ഡി​ജി​റ്റ​ൽ സ​ർ​വീ​സ് ആ​ൻ​ഡ് ക​ണ്‍​സ​ൽ​ട്ടിം​ഗ് ക​ന്പ​നി​യാ​യി ഇ​ൻ​ഫോ​സി​സി​ന്‍റെ ഹ​ബ് ഉ​ദ്ഘാ​ട​നം ചെ​യ്ത​തി​നു​ശേ​ഷം പു​റ​ത്തി​റ​ക്കി​യ കു​റി​പ്പാ​ലാ​ണ് ഈ ​വി​വ​രം ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.

ഹാ​ർ​ട്ട്ഫോ​ർ​ഡ് 225 അ​സ്ലം സ്ട്രീ​റ്റി​ലു​ള്ള ഗു​ഡ് വി​ൻ സ്ക്വ​യ​ർ ബി​ൽ​ഡിം​ഗി​ലാ​ണ് പു​തി​യ ഹ​ബ്ബി​ന്‍റെ ആ​സ്ഥാ​നം. പു​തി​യ​താ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ഗ​വ​ർ​ണ​ർ ഡാ​നി​യേ​ൽ ഇ​ൻ​ഫോ​സി​സി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് എ​ല്ലാ പി​ന്തു​ണ​യും വാ​ഗ്ദാ​നം ചെ​യ്തു.

ക​ന്പ​നി​യു​ടെ ചാ​രി​റ്റ​ബി​ൾ ഫൗ​ണ്ടേ​ഷ​ൻ ക​ണ​ക്റ്റി​ക്ക​ട്ടി​ലെ ക്ലാ​സ് റൂം ​ടെ​ക്നോ​ള​ജി ആ​ൻ​ഡ് കം​പ്യൂ​ട്ട​ർ സ​യ​ൻ​സ് ട്രെ​യ്നിം​ഗ് സ്കൂ​ളു​ക​ളി​ലെ 3,728 വി​ദ്യാ​ർ​ഥി​ക​ൾ​ക്കും, 41 അ​ധ്യാ​പ​ക​ർ​ക്കും ഗ്രാ​ന്‍റ് ന​ൽ​കി​യ​താ​യും അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. അ​മേ​രി​ക്ക​ൻ എ​ന്‍റ​ർ​പ്രൈ​സ് ബി​സി​ന​സി​നെ സ​ഹാ​യി​ക്കു​ക എ​ന്ന ല​ക്ഷ്യം നി​റ​വേ​റ്റു​ന്ന​തി​ന്‍റെ ആ​ദ്യ​ഘ​ട്ട​മാ​ണ് ഹ​ബ് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ച​തി​ലൂ​ടെ പൂ​ർ​ത്തീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

ക​ണ​ക്റ്റി​ക്ക​ട്ട് സ്റ്റേ​റ്റ് ഗ​വ​ണ്‍​മെ​ന്‍റു​മാ​യി സ​ഹ​ക​രി​ച്ചു പ്ര​വ​ർ​ത്തി​ക്കു​ന്ന​തി​നു വേ​ണ്ടി ഹ​ബ് സ്ഥാ​പി​ക്കു​വാ​ൻ ക​ഴി​ഞ്ഞ​തി​ൽ ഇ​ൻ​ഫോ​സി​സ് പ്ര​സി​ഡ​ന്‍റ് ര​വി​കു​മാ​ർ സം​തൃ​പ്തി പ്ര​ക​ടി​പ്പി​ച്ചു. അ​മേ​രി​ക്ക​യി​ൽ ക​ഴി​ഞ്ഞ എ​ട്ടു വ​ർ​ഷ​മാ​യി നേ​ടി​യെ​ടു​ത്ത വ​ള​ർ​ച്ച​യു​ടെ പ്ര​തി​ഫ​ല​ന​മാ​ണ് പു​തി​യ ഹ​ബെ​ന്നും പ്ര​സി​ഡ​ന്‍റ് പ​റ​ഞ്ഞു.

റി​പ്പോ​ർ​ട്ട്: പി.​പി. ചെ​റി​യാ​ൻ