ഹി​ന്ദു അ​മേ​രി​ക്ക​ൻ ഫൗ​ണ്ടേ​ഷ​ൻ പ്ര​ചാ​ര​ണം ആ​രം​ഭി​ച്ചു
Saturday, December 15, 2018 9:54 PM IST
വാ​ഷിം​ഗ്ട​ണ്‍ ഡി​സി: വാ​ഷിം​ഗ്ട​ണ്‍ ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ഹി​ന്ദു അ​മേ​രി​ക്ക​ൻ ഫൗ​ണ്ടേ​ഷ​ൻ പു​തി​യ മൂ​വ്മെ​ന്‍റി​ന് തു​ട​ക്കം കു​റി​ച്ചു. ഐ ​അം ഹി​ന്ദു അ​മേ​രി​ക്ക​ൻ എ​ന്നു നാ​മ​ക​ര​ണം ചെ​യ്ത ഈ ​പ്ര​ചാ​ര​ണം ഹി​ന്ദു​യി​സ​ത്തെ​ക്കു​റി​ച്ചു ജ​ന​ങ്ങ​ളി​ൽ അ​വ​ബോ​ധം വ​ള​ർ​ത്തു​ന്ന​തി​നും പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നും ജീ​വി​ത​നു​ഭ​വ​ങ്ങ​ൾ പ​ര​സ്പ​രം ഷെ​യ​ർ ചെ​യ്യു​ന്ന​തി​നും ക​ഴി​യും വി​ധ​ത്തി​ലാ​ണ് ഡി​സം​ബ​ർ നാലിന് ഉ​ദ്ഘാ​ട​നം ചെ​യ്യ​പ്പെ​ട്ട വെ​ബ് സൈ​റ്റെ​ന്ന് സം​ഘാ​ട​ക​ർ പ​റ​ഞ്ഞു.

പ​ര​സ്പ​രം സ്നേ​ഹി​ക്കു​ന്ന​തി​നും, ആ​ശ​യ​ങ്ങ​ൾ പ​ങ്കു​വ​യ്ക്കു​ന്ന​തി​നും ഈ ​ക്യാ​ന്പ​യി​നി​ലൂ​ടെ ക​ഴി​യു​മെ​ന്നും ഇ​വ​ർ പ്ര​ത്യാ​ശ പ്ര​ക​ടി​പ്പി​ച്ചു.

റി​പ്പോ​ർ​ട്ട്: പി.​പി. ചെ​റി​യാ​ൻ