ഐ​എ​ൻ​ഒ​സി ടെ​ക്സാ​സ് ചാ​പ്റ്റ​ർ പ്ര​ത്യേ​ക സ​മ്മേ​ള​നം ചൊ​വ്വാ​ഴ്ച
Saturday, December 15, 2018 9:59 PM IST
ഹൂ​സ്റ്റ​ണ്‍: ഇ​ന്ത്യ​ൻ നാ​ഷ​ണ​ൽ ഓ​വ​ർ​സീ​സ് കോ​ണ്‍​ഗ്ര​സ് ടെ​ക്സാ​സ് ചാ​പ്റ്റ​റി​ന്‍റെ ഒ​രു പ്ര​ത്യേ​ക സ​മ്മേ​ള​നം ഡി​സം​ബ​ർ 18നു ​ചൊ​വ്വാ​ഴ്ച ന​ട​ത്ത​പ്പെ​ടും.

ദേ​ശീ​യ രാ​ഷ്ട്രീ​യ​ത്തി​ൽ കോ​ണ്‍​ഗ്ര​സി​ന്‍റെ ശ​ക്ത​മാ​യ തി​രി​ച്ചു വ​ര​വു അ​ട​യാ​ള​പ്പെ​ടു​ത്തി രാ​ജ​സ്ഥാ​ൻ, ച​ത്തീ​സ്ഘ​ട്ട്, മ​ധ്യ​പ്ര​ദേ​ശ് എ​ന്നീ ഉ​ത്ത​രേ​ന്ത്യ​ൻ സം​സ്ഥാ​ന​ങ്ങ​ളി​ൽ, ഹി​ന്ദി ഹൃ​ദ​യ​ഭൂ​മി​യി​ൽ, ഉ​ജ്ജ്വ​ല വി​ജ​യം കൈ​വ​രി​ച്ച ഇ​ന്ത്യ​ൻ നാ​ഷ​ണ​ൽ കോ​ണ്‍​ഗ്ര​സി​ന്‍റെ വി​ജ​യ​ത്തി​ൽ ആ​ഹ്ലാ​ദം പ​ങ്കി​ടു​ന്ന​തി​നാ​ണു പ്ര​ത്യേ​ക സ​മ്മേ​ള​നം സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​രം 6ന് ​സ്റ്റാ​ഫോ​ർ​ഡി​ലു​ള്ള കേ​ര​ള​ത്ത​നി​മ റ​സ്റ്റ​റ​ന്‍റി​ൽ (3776, Cartwright Rd, Missouri Ctiy, TX 77459) ന​ട​ത്ത​പെ​ടു​ന്ന യോ​ഗ​ത്തി​ൽ പ്ര​സി​ഡ​ന്‍റ് ജോ​സ​ഫ് ഏ​ബ്ര​ഹാം അ​ധ്യ​ക്ഷ​ത വ​ഹി​യ്ക്കും.

ഇ​ന്ത്യ​ൻ നാ​ഷ​ണ​ൽ കോ​ണ്‍​ഗ്ര​സി​ന്‍റെ അ​മേ​രി​ക്ക​യി​ലെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​കോ​പി​പ്പി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി നി​ല​വി​ൽ വ​ന്ന സാം ​പെ​ട്രോ​ഡ ചെ​യ​ർ​മാ​നാ​യി രൂ​പം കൊ​ടു​ത്തി​ട്ടു​ള്ള ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് കോ​ണ്‍​ഗ്ര​സ് യു​എ​സ്എ​യു​ടെ ടെ​ക്സാ​സ് സം​സ്ഥാ​ന​ത്തി​ലെ മെ​ന്പ​ർ​ഷി​പ് കാ​ന്പ​യി​നി​ന്‍റെ ഉ​ദ്ഘാ​ട​ന​വും ത​ദ​വ​സ​ര​ത്തി​ൽ ന​ട​ക്കും. ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് കോ​ണ്‍​ഗ്ര​സ് യു​എ​സ്എ​യി​ൽ അ​മേ​രി​ക്ക​യി​ലെ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നും നൂ​റു ക​ണ​ക്കി​ന് അം​ഗ​ങ്ങ​ളാ​ണ് പു​തു​താ​യി അം​ഗ​ത്വ​മെ​ടു​ത്തി​രി​ക്കു​ന്ന​ത്.

2019ൽ ​ന​ട​ക്കു​ന്ന പാ​ർ​ല​മെ​ൻ​റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് രാ​ഹു​ൽ ഗാ​ന്ധി​യു​ടെ ക​ര​ങ്ങ​ൾ​ക്കു ശ​ക്തി പ​ക​രു​ന്ന​തി​നും ഇ​ന്ത്യ​ൻ നാ​ഷ​ണ​ൽ കോ​ണ്‍​ഗ്ര​സ് നേ​തൃ​ത്വ​ത്തി​നു അ​ഭി​ന​ന്ദ​ന​ങ്ങ​ൾ രേ​ഖ​പെ​ടു​ത്ത​ത്തി​നും വേ​ണ്ടി കൂ​ടു​ന്ന ഈ ​സ​മ്മേ​ള​ന​ത്തി​ലേ​ക്ക് എ​ല്ലാ കോ​ണ്‍​ഗ്ര​സ്സ് അ​നു​ഭാ​വി​ക​ളെ​യും സ​ഹ​ർ​ഷം സ്വാ​ഗ​തം ചെ​യ്യു​ന്നു​വെ​ന്നു ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്,

ജോ​സ​ഫ് ഏ​ബ്ര​ഹാം (പ്ര​സി​ഡ​ണ്ട്) 713 582 9517
ബേ​ബി മ​ണ​ക്കു​ന്നേ​ൽ (സെ​ക്ര​ട്ട​റി) 713 291 9721
ജീ​മോ​ൻ റാ​ന്നി (ജോ.​സെ​ക്ര​ട്ട​റി) 407 718 4805
ഏ​ബ്ര​ഹാം തോ​മ​സ് (ട്ര​ഷ​റ​ർ) 832 922 8187

റി​പ്പോ​ർ​ട്ട് : ജീ​മോ​ൻ റാ​ന്നി