കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഗ്രേ​റ്റ​ർ വാ​ഷിം​ഗ്ട​ണി​ന് പു​തു നേ​തൃ​ത്വം
Monday, December 17, 2018 9:27 PM IST
വാ​ഷിം​ഗ്ട​ണ്‍ ഡി​സി: അ​മേ​രി​ക്ക​യി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ ന്ധ​കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഗ്രേ​റ്റ​ർ വാ​ഷിം​ഗ്ട​ണ്‍(​കെഎജിഡബ്യു) 2019 വ​ർ​ഷ​ത്തേ​ക്കു​ള്ള ഭാ​ര​വാ​ഹി​ക​ൾ ചു​മ​ത​ല​യേ​റ്റെ​ടു​ത്തു. ക്രി​സ്മ​സ്, പു​തു​വ​ത്സ​ര ആ​ഘോ​ഷ പ​രി​പാ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി ന​ട​ന്ന ച​ട​ങ്ങി​ലാ​ണ് പു​തി​യ ഭാ​ര​വാ​ഹി​ക​ൾ സ്ഥാ​ന​മേ​റ്റെ​ടു​ത്ത​ത്.

ഭാ​ര​വാ​ഹി​ക​ളാ​യി നി​റാ​ർ കു​ന്ന​ത്ത് ബ​ഷീ​ർ (പ്ര​സി​ഡ​ന്‍റ്), മ​ധു ന​ന്പ്യാ​ർ (വൈ​സ് പ്ര​സി​ഡ​ന്‍റ്), മ​നു സോ​മ​കു​മാ​ർ (സെ​ക്ര​ട്ട​റി), നാ​രാ​യ​ണ​ൻ വ​ള​പ്പി​ൽ (ജോ. ​സെ​ക്ര​ട്ട​റി), ഷാ​മി​ലി അ​ഹ​മ്മ​ദ് (ട്ര​ഷ​റ​ർ), അ​നി​ത പ്ര​ദീ​പ് (ജോ. ​ട്ര​ഷ​റ​ർ), പെ​ൻ​സ് ജേ​ക്ക​ബ്, സാ​ജു തോ​മ​സ് (എ​ക്സി​ക്യൂ​ട്ടി​വ് അം​ഗ​ങ്ങ​ൾ) എ​ന്നി​വ​രെ​യാ​ണ് തെ​ര​ഞ്ഞെ​ടു​ത്ത​ത്. കൂ​ടാ​തെ വ​നി​താ, ക​ല, സാം​സ്കാ​രി​ക പ്ര​തി​നി​ധി​ക​ളും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടി​ട്ടു​ണ്ട്.

ക​ല സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ങ്ങ​ളോ​ടൊ​പ്പം, അ​മേ​രി​ക്ക​യി​ലെ മ​ല​യാ​ളി യു​വ​ത​ല​മു​റ​യെ മു​ഖ്യ​ധാ​ര​യി​ലേ​ക്ക് കൊ​ണ്ട് വ​രാ​നു​ത​കു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് പ്രാ​മു​ഖ്യം ന​ൽ​കി​ക്കൊ​ണ്ടു പ്ര​വ​ർ​ത്തി​ക്കു​മെ​ന്നു പ്ര​സി​ഡ​ന്‍റ് ആ​മു​ഖ സം​ഭാ​ഷ​ണ​ത്തി​ൽ സൂ​ചി​പ്പി​ച്ചു.

റി​പ്പോ​ർ​ട്ട്: ഹ​മീ​ദ് അ​ലി