അ​ന​ധി​കൃ​ത​മാ​യി കു​ടി​യേ​റി​യ​തി​ന് പു​റ​ത്താ​ക്ക​പ്പെ​ട്ട ന​ഴ്സ് വീ​ണ്ടും അ​മേ​രി​ക്ക​യി​ൽ
Monday, December 17, 2018 9:32 PM IST
സാ​ൻ​ഫ്രാ​ൻ​സി​സ്ക്കോ: അ​മേ​രി​ക്ക​യി​ൽ അ​ന​ധി​കൃ​ത​മാ​യി കു​ടി​യേ​റി​യ കു​റ്റ​ത്തി​ന് പു​റ​ത്താ​ക്ക​പ്പെ​ട്ട ന​ഴ്സ് മ​റി​യ മെ​ൻ​ഡോ​സാ​യെ ഇ​മ്മി​ഗ്രേ​ഷ​ൻ അ​ധി​കൃ​ത​ർ എ​ച്ച് വ​ണ്‍ ബി ​വി​സ​യി​ൽ വീ​ണ്ടും തി​രി​കെ കൊ​ണ്ടു​വ​ന്നു.

ഓ​ക്ക്ലാ​ന്‍റ് ഓ​ണ്‍​കോ​ള​ജി ന​ഴ്സാ​യി ജോ​ലി ചെ​യ്യു​ന്ന​തി​നി​ട​യി​ലാ​ണ് 2017 ഓ​ഗ​സ്റ്റി​ൽ ഇ​വ​രേ​യും ഭ​ർ​ത്താ​വി​നേ​യും അ​മേ​രി​ക്ക​യി​ൽ നി​ന്നും നാ​ടു​ക​ട​ത്തി​യ​ത്.

ഡി​സം​ബ​ർ 15 ശ​നി​യാ​ഴ്ച സാ​ൻ​ഫ്രാ​ൻ​സി​സ്ക്കോ രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ മെ​ക്സി​ക്കോ​യി​ൽ നി​ന്നും എ​ത്തി​ച്ചേ​ർ​ന്ന മ​റി​യ​ക്ക് ഉൗ​ഷ്മ​ള വ​ര​വേ​ൽ​പാ​ണ് ല​ഭി​ച്ച​ത്. ജീ​വി​ത​ത്തി​ൽ എ​നി​ക്ക് ല​ഭി​ച്ച ഏ​റ്റ​വും ന​ല്ല ക്രി​സ്മ​സ് സ​മ്മാ​ന​മാ​ണി​തെ​ന്ന് മ​റി​യ പ​റ​ഞ്ഞു.

ട്രം​പി​ന്‍റെ അ​ന​ധി​കൃ​ത കു​ടി​യേ​റ്റ​ക്കാ​ർ​ക്കെ​തി​രെ​യു​ള്ള ക​ർ​ശ​ന ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​ണ് ഇ​രു​വ​രേ​യും പ​ത്ത് വ​ർ​ഷ​ത്തി​നു​ള്ളി​ൽ അ​മേ​രി​ക്ക​യി​ൽ പ്ര​വേ​ശി​ക്ക​രു​തെ​ന്ന് വി​ല​ക്കി​ലാ​ണ് നാ​ടു​ക​ട​ത്തി​യ​ത്.

ഈ ​ദ​ന്പ​തി​മാ​രു​ടെ നാ​ലു​മ​ക്ക​ളി​ൽ മൂ​ന്നു പേ​രെ അ​മേ​രി​ക്ക​യി​ൽ നി​ർ​ത്തി​യി​രു​ന്നു. ഇ​ള​യ മ​ക​നു​മാ​യാ​ണ് മെ​ക്സി​ക്കോ​യി​ലേ​ക്ക് പോ​യ​ത്. നാ​ലു കു​ട്ടി​ക​ളു​ടെ മാ​താ​പി​താ​ക്ക​ളെ നാ​ടു​ക​ട​ത്തി​യ​ത് ദേ​ശീ​യ മാ​ധ്യ​മ​ങ്ങ​ളി​ലും സോ​ഷ്യ​ൽ മീ​ഡി​യാ​ക​ളി​ലും ച​ർ​ച്ചാ വി​ഷ​യ​മാ​യി​രു​ന്നു. മ​റി​യ മു​ൻ​പ് ജോ​ലി ചെ​യ്തി​രു​ന്ന ഓ​ക്ക്ലാ​ന്‍റ് ഐ​ലാ​ന്‍റ് ആ​ശു​പ​ത്രി​യി​ൽ ജോ​ലി​യി​ൽ വീ​ണ്ടും പ്ര​വേ​ശി​ക്കും.

റി​പ്പോ​ർ​ട്ട്: പി.​പി. ചെ​റി​യാ​ൻ