ഷിക്കാഗോ മലയാളി അസോസിയേഷൻ വിമൻസ് ഫോറം യോഗം ജനുവരി 17 ന്
Saturday, January 12, 2019 6:28 PM IST
ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷന്‍റെ വനിതാ വിഭാഗമായ വിമൻസ് ഫോറത്തിന്‍റെ ആഭിമുഖ്യത്തിൽ വനിതകളുടെ ഒരു പൊതുയോഗം ജനുവരി 17 ന് (വ്യാഴം) വൈകുന്നേരം 7 ന് നടക്കും. ഷിക്കാഗോ മലയാളി അസോസിയേഷൻ ഹാളിൽ ചേരുന്ന യോഗത്തിൽ വനിതാ പ്രതിനിധികളായ ലീല ജോസഫ്, മേഴ്സി കുര്യാക്കോസ് എന്നിവർ നേതൃത്വം നൽകും.

മാർച്ച് 9 ന് നടക്കുന്ന വിമൻസ്ഡേ പരിപാടികളെക്കുറിച്ചും വരുന്ന ഒരു വർഷത്തെ വനിതാ പ്രവർത്തന പരിപാടികളെക്കുറിച്ചും ആലോചിക്കാനായിട്ടാണ് യോഗം ചേരുന്നത്. യോഗത്തിലേക്ക് എല്ലാ അംഗങ്ങളേയും സംഘാടകർ സ്വാഗതം ചെയ്തു.

വിവരങ്ങൾക്ക് : ലീല ജോസഫ് (224 578 5262), മേഴ്സി കുര്യാക്കോസ് (773 865 2456), ഷൈനി ഹരിദാസ് (630 290 7143), ജെസ്സി റിൻസി (773 322 2554), ആഗ്നസ് തെങ്ങുംമൂട്ടിൽ (774 919 9156). ഓഫീസ് : 834 834. E Rand Rd, Suit # 13, Mount Prospect, Time: 7pm

റിപ്പോർട്ട് : ജോഷി വള്ളിക്കളം