ഷി​ക്കാ​ഗോ സേ​ക്ര​ട്ട് ഹാ​ർ​ട്ട് ഫൊ​റോ​നാ​യി​ൽ പു​തി​യ കൈക്കാരന്മാര്‍ സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്തു
Monday, January 14, 2019 10:15 PM IST
ഷി​ക്കാ​ഗോ: ഷി​ക്കാ​ഗോ തി​രു​ഹ്യ​ദ​യ ക്നാ​നാ​യ ക​ത്തോ​ലി​ക്ക ഫൊ​റോ​നാ ദൈ​വാ​ല​യ​ത്തി​ൽ ഡി​സം​ബ​ർ 31നു ​രാ​വി​ലെ ഏ​ഴി​നു ന​ട​ന്ന വി. ​കു​ർ​ബാ​ന​യ്ക്കു​ശേ​ഷം വി​കാ​രി റ​വ. ഫാ. ​എ​ബ്രാ​ഹം മു​ത്തോ​ല​ത്ത് പു​തി​യ കൈക്കാരന്മാ​രാ​യ എ​ബ്രാ​ഹം അ​രീ​ച്ചി​റ​യി​ൽ (കോ​ർ​ഡി​നേ​റ്റ​ർ), റ്റി​ജോ ക​മ്മ​പ​റ​ന്പി​ൽ, സ​ണ്ണി മൂ​ക്കേ​ട്ട്, സാ​ബു മു​ത്തോ​ലം, ലെ​നി​ൻ ക​ണ്ണോ​ത്ത​റ (യൂ​ത്ത് ട്ര​സ്റ്റി) എ​ന്നി​വ​ർ​ക്ക് സ​ത്യ​പ്ര​തി​ജ്ഞ​ചൊ​ല്ലി​കൊ​ടു​ക്കു​ക​യും, കൈക്കാരന്മാ​ർ വി. ​ബൈ​ബി​ളി​ൽ തൊ​ട്ട് സ​ത്യ​പ്ര​തി​ജ്ഞ​യെ​ടു​ക്കു​ക​യും ചെ​യ്തു.

മ​റ്റു എ​ക്സി​ക്കൂ​ട്ടീ​വ് അം​ഗ​ങ്ങ​യാ​യ സ​ണ്ണി മു​ത്തോ​ലം (ട്ര​ഷ​റ​ർ), ബി​നോ​യി കി​ഴ​ക്ക​ന​ടി (പി​ആ​ർ​ഒ.), മേ​ഴ്സി ചെ​മ്മ​ല​ക്കു​ഴി (സെ​ക്ര​ട്ട​റി) എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു. ക​ഴി​ഞ്ഞ​വ​ർ​ഷ​ങ്ങ​ളി​ൽ ഏ​റ്റ​വും ഭം​ഗി​യാ​യി നി​ർ​വ​ഹി​ച്ച കൈക്കാരന്മാരാ​യ തോ​മ​സ് നെ​ടു​വാ​ന്പു​ഴ, മാ​ത്യു ഇ​ടി​യാ​ലി, സ​ക്ക​റി​യ ചേ​ല​ക്ക​ൽ, മാ​ത്യു ചെ​മ്മ​ല​കു​ഴി എ​ന്നി​വ​രെ പ്ര​ത്യേ​കം അ​ഭി​ന​ന്ദി​ക്കു​ക​യും പു​തി​യ കൈ​ക്ക​ര·ാ​ർ​ക്കു​വേ​ണ്ടി ഇ​ട​വ​ക​സ​മൂ​ഹ​ത്തൊ​ടു​ചേ​ർ​ന്ന് പ്രാ​ർ​ഥി​ക്കു​ക​യും പു​തി​യ കൈ​ക്ക​ര·ാ​രെ അ​നു​മോ​ദി​ക്കു​ക​യും ചെ​യ്തു.

റി​പ്പോ​ർ​ട്ട്: ബി​നോ​യി കി​ഴ​ക്ക​ന​ടി