ഷി​ക്കാ​ഗോ ക്നാ​നാ​യ ഫൊ​റോ​ന​യി​ൽ ക്രി​സ്മ​സ് ആ​ഘോ​ഷം ഭ​ക്തി​നി​ർ​ഭ​ര​മാ​യി
Monday, January 14, 2019 10:28 PM IST
ഷി​ക്കാ​ഗോ: ഷി​ക്കാ​ഗോ തി​രു​ഹ്യ​ദ​യ ഫൊ​റോ​നാ ദൈ​വാ​ല​യ​ത്തി​ൽ 2018 ഡി​സം​ബ​ർ 24 തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​രം 7ന് ​ക്രി​സ്മ​സ് ആ​ഘോ​ഷം ന​ട​ത്ത​പ്പെ​ട്ടു. വി​കാ​രി റ​വ. ഫാ. ​എ​ബ്രാ​ഹം മു​ത്തോ​ല​ത്തി​ന്‍റെ കാ​ർ​മ്മി​ക​ത്വ​ത്തി​ലാ​ണ് തി​രു​പ്പി​റ​വി​യു​ടേ​യും ശാ​ന്തി​യു​ടേ​യും സ​മാ​ധാ​ന​ത്തി​ന്‍റേ​യും നന്മയു​ടേ​യും സ്നേ​ഹ​ത്തി​ന്‍റേയും പ​ങ്കു​വ​യ്ക്ക​ലി​ന്‍റേയും സ​ന്ദേ​ശ​മാ​യ ക്രി​സ്മ​സ് ആ​ഘോ​ഷ​ങ്ങ​ൾ ഭ​ക്തി​പൂ​ർ​വം ന​ട​ന്ന​ത്.

ഭ​ക്തി​നി​ർ​ഭ​ര​മാ​യ തി​രു​ക​ർ​മ്മ​ങ്ങ​ളു​ടെ മ​ധ്യേ​ന​ട​ന്ന ക്രി​സ്മ​സ് സ​ന്ദേ​ശ​ത്തി​ൽ ദൈ​വം ആ​ദി​മാ​താ​പി​താ​ക്ക​ൾ​ക്ക് ന​ൽ​കി​യ വാ​ഗ്ദാ​ന​പ്ര​കാ​രം വി​ന​യാ​ന്വ​ത​നാ​യി കാ​ലി​ത്തൊ​ഴു​ത്തി​ൽ രാ​ജാ​ധി​രാ​ജ​നും, സ​ക​ല​ത്തി​ന്‍റേ​യും ഉ​ട​യ​വ​നും പ​രി​പാ​ല​ക​നു​മാ​യ ദൈ​വ​പു​ത്ര​ൻ പൂ​ർ​ണ​മ​നു​ഷ​നാ​യി ഭൂ​ജാ​ത​നാ​യ​തി​നെ​പ്പ​റ്റി മു​ത്തോ​ല​ത്ത​ച്ച​ൻ അ​നു​സ്മ​രി​പ്പി​ച്ചു. ഫൊ​റോ​ന​യി​ലെ എ​ല്ലാ അം​ഗ​ങ്ങ​ൾ​ക്കും ഉ​ണ്ണി​യേ​ശു​വി​ന്‍റെ ശാ​ന്തി​യും സ​മാ​ധാ​ന​വും ആ​ശം​സി​ക്കു​ക​യും ക്രി​സി​ന്‍റെ എ​ല്ലാ മം​ഗ​ള​ങ്ങ​ളും നേ​രു​ക​യും ചെ​യ്തു.

ക്രി​സ്മ​സ് ആ​ഘോ​ഷ​ങ്ങ​ൾ വ​ള​രെ ഭം​ഗി​യാ​യി ന​ട​ത്താ​ൻ സ​ഹാ​യി​ച്ച ഏ​വ​ർ​ക്കും പ്ര​ത്യേ​കി​ച്ച് കൈക്കാരന്മാരാ​യ തോ​മ​സ് നെ​ടു​വാ​ന്പു​ഴ, മാ​ത്യു ഇ​ടി​യാ​ലി, സ​ക്ക​റി​യ ചേ​ല​ക്ക​ൽ, മാ​ത്യു ചെ​മ്മ​ല​കു​ഴി എ​ന്നി​വ​രേ​യും കു​ര്യ​ൻ നെ​ല്ലാ​മ​റ്റ​ത്തി​ന്‍റേ​യും ഫി​ലി​പ്പ് ക​ണ്ണോ​ത്ത​റ​യു​ടേ​യും നേ​ത്യു​ത്വ​ത്തി​ലു​ള്ള അ​ൾ​ത്താ​ര ശു​ശ്രൂ​ഷി​ക​ളേ​യും, പ​ള്ളി ഭം​ഗി​യാ​യി അ​ലം​ങ്ക​രി​ച്ച ത​ങ്ക​മ്മ നെ​ടി​യ​കാ​ലാ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഡെ​ക്ക​റേ​ഷ​ൻ ടീ​മി​നേ​യും, സ​ജി മാ​ലി​ത്തു​രു​ത്തേ​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സ്വ​ര​മാ​ധു​ര്യ​ങ്ങ​ളാ​ല​പി​ച്ച കൊ​യ​ർ ടീ​മി​നേ​യും, സൌ​ണ്‍​ഡ് എ​ഞ്ചി​നീ​യ​റാ​യ സൂ​ര​ജ് കോ​ല​ടി​യേ​യും, മെ​ൻ​സ് & വി​മെ​ൻ​സ് മി​നി​സ്ട്രി​യു​ടെ നേ​ത്യു​ത്വ​ത്തി​ൽ രു​ചി​ക​ര​മാ​യ ഭ​ക്ഷ​ണം ന​ൽ​കി​യ എ​ല്ലാ​വ​രേ​യും, ക​രോ​ൾ ഗാ​ന​ങ്ങ​ളാ​ല​പി​ച്ച​വ​രേ​യും മ​റ്റു ഭാ​ര​വാ​ഹി​ക​ളേ​യും വി​കാ​രി ഫാ. ​എ​ബ്രാ​ഹം മു​ത്തോ​ല​ത്ത് അ​ഭി​ന​ന്ദി​ക്കു​ക​യു​ണ്ടാ​യി.

റി​പ്പോ​ർ​ട്ട്: ബി​നോ​യി കി​ഴ​ക്ക​ന​ടി