ഹൂസ്റ്റണില്‍ മകരജ്യോതി ലക്ഷാര്‍ച്ചന നടത്തി
Wednesday, January 16, 2019 2:29 PM IST
ഹൂസ്റ്റണ്‍: ശ്രീഗുരുവായൂരപ്പന്‍ ക്ഷേത്രത്തിലെ ശ്രീഅയ്യപ്പ സന്നിധാനത്തില്‍ നടന്ന മകരവിളക്ക് ആഘോഷങ്ങളുടെ ഭാഗമായി പൊന്നമ്പലമേട്ടില്‍ മകരജ്യോതി തെളിഞ്ഞപ്പോള്‍ ഹൂസ്റ്റണില്‍ നൂറുകണക്കിന് ഭക്തജനങ്ങള്‍ ലക്ഷാര്‍ച്ചനയില്‍ പങ്കെടുത്തു. ഹൈന്ദവ സംസ്‌കാരത്തിന്റെയും സനാതന ധര്‍മ്മത്തിന്റെയും പ്രകാശം ലോകം മുഴവന്‍ പരത്തട്ടെ എന്ന ആശയത്തോടെയായിരുന്നു ലക്ഷാര്‍ച്ചന എന്നു പ്രസിഡന്റ് ശശിധരന്‍ നായര്‍ ഓര്‍മ്മപ്പെടുത്തുകയും ലോകാ സമസ്താ സുഖിനോ ഭവന്തു എന്നതായിരിക്കണം നമ്മളോരുത്തരുടേയും പ്രാര്‍ഥന എന്നും കൂട്ടിച്ചേര്‍ത്തു.

തുടര്‍ന്നും ശ്രീഗുരുവായൂരപ്പന്‍ ക്ഷേത്രത്തിലെ എല്ലാ വിശേഷങ്ങളിലും പൂജാദികര്‍മ്മങ്ങളിലും എല്ലാ വിശ്വാസികളും പങ്കു ചേരുവാനും ആഹ്വാനം ചെയ്തു. കൂടുതല്‍ അന്വേഷണങ്ങള്‍ക്ക് ബന്ധപ്പെടുക ശ്രീ. ഗുരുവായൂരപ്പന്‍ ക്ഷേത്രം 713 729 8994, ശശിധരന്‍ നായര്‍ 832 860 0371, സുരേഷ് പിള്ള, 713 569 7920, രമാ ശങ്കര്‍ 404 680 9787. email: [email protected]

റിപ്പോര്‍ട്ട്: ശങ്കരന്‍കുട്ടി.