ഫോ​മാ വി​ല്ലേ​ജ് പ​ദ്ധ​തി​യി​ൽ പ​ങ്കാ​ളി​യാ​യി കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡെ​ല​വ​യ​ർ വാ​ലി
Wednesday, January 16, 2019 11:26 PM IST
ന്യൂ​യോ​ർ​ക്ക്: ഫോ​മ​യു​ടെ എ​ക്കാ​ല​ത്തെ​യും മി​ക​ച്ച പ​ദ്ധ​തി​ക​ളി​ൽ ഒ​ന്നാ​യ പ്ര​ള​യ ദു​രി​താ​ർ​ക്കാ​യു​ള്ള ഭാ​വ​ന പ​ദ്ധ​തി​യി​ലേ​ക്ക് കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡെ​ല​വ​യ​ർ വാ​ലി (KADV) കൂ​ടി പ​ങ്കാ​ളി​ക​ളാ​വു​ന്നു.

ക്രി​സ്മ​സി​നോ​ട​നു​ബ​ന്ധി​ച്ചു അ​സ​ൻ​ഷ​ൻ മാ​ർ​ത്തോ​മ പ​ള്ളി​യു​ടെ പ​രീ​ഷ് ഹാ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ക​ട​വി​ന്‍റെ പ്ര​സി​ഡ​ന്‍റ് രാ​ജീ​വ് ചെ​റി​യാ​നി​ൽ നി​ന്നും ഫോ​മാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജോ​സ് എ​ബ്ര​ഹാം 21000 ഡോ​ള​റി​ന്‍റെ ചെ​ക്ക് ഏ​റ്റു​വാ​ങ്ങി. മി​ഡ് അ​റ്റ്ലാ​ന്‍റി​ക് റീ​ജ​ണ​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് ബോ​ബി കെ. ​തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ൽ തി​രു​വ​ല്ല ഫോ​മാ വി​ല്ലേ​ജ് കോ​ർ​ഡി​നേ​റ്റ​ർ ടി. ​ഉ​ണ്ണി​കൃ​ഷ്ണ​ൻ സ്വാ​ഗ​ത പ്ര​സം​ഗ​വും അ​നു സ​ക്ക​റി​യ ന​ന്ദി പ്ര​കാ​ശ​ന​വും ന​ട​ത്തി.

ക​ട​വ് നി​ല​വി​ൽ ഫോ​മ​യു​ടെ അം​ഗ​സം​ഘ​ട​ന​യ​ല്ല, എ​ന്നി​രു​ന്നാ​ലും ഫോ​മ​യു​ടെ ഈ ​മ​ഹ​ത്താ​യ ക​ർ​മ്മ പ​ദ്ധ​തി​യി​ൽ പ​ങ്കാ​ളി​യാ​വാ​ൻ ക​ഴി​ഞ്ഞ​ത് ഫോ​മ​യു​ടെ കാ​ര്യ​നി​ർ​വ​ഹ​ണ ശേ​ഷി​യും വി​ശ്വാ​സ്യ​ത​യും കൊ​ണ്ടാ​ണെ​ന്നു ക​ട​വ് ഭാ​ര​വാ​ഹി​ക​ളാ​യ വി​ജേ​ഷ്, രാ​ജേ​ഷ്, ഷാ​ജു, റ​ഹ്മാ​ൻ, സു​ജേ​ഷ്, രാ​ജേ​ഷ് എ​ന്നി​വ​ർ അ​റി​യി​ച്ചു. ഫോ​മ​യി​ലേ​ക്ക് ഈ ​തു​ക ല​ഭ്യ​മാ​ക്കു​വാ​നും ഈ ​ച​ട​ങ്ങ് സം​ഘ​ടി​പ്പി​ക്കു​വാ​നും മു​ൻ​കൈ​യെ​ടു​ത്ത അ​നു സ​ക്ക​റി​യ​യെ​യും, ടി. ​ഉ​ണി​ക്കൃ​ഷ്ണ​നെ​യും ഫോ​മാ പ്ര​സി​ഡ​ന്‍റ്ഫി​ലി​പ്പ് ചാ​മ​ത്തി​ലും, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജോ​സ് എ​ബ്ര​ഹാ​മും പ്ര​ത്യേ​കം അ​ഭി​ന​ന്ദി​ച്ചു.

ഫോ​മാ​വി​ല്ലേ​ജ് പ്രൊ​ജ​ക്റ്റ് കോ​ർ​ഡി​നേ​റ്റ​ർ അ​നി​യ​ൻ ജോ​ർ​ജ്, ഫോ​മാ മു​ൻ പ്ര​സി​ഡ​ന്‍റ് ബെ​ന്നി വ​ച്ചാ​ച്ചി​റ, ഫോ​മാ മു​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജി​ബി തോ​മ​സ്, നാ​ഷ​ണ​ൽ ക​മ്മി​റ്റി മെ​ന്പ​റാ​യ ജ​യ്മോ​ൾ ശ്രീ​ധ​ർ, ജു​ഡീ​ഷ്യ​ൽ വൈ​സ് ചെ​യ​ർ​മാ​ൻ യോ​ഹ​ന്നാ​ൻ ശ​ങ്ക​ര​ത്തി​ൽ, മു​ൻ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി വി​നോ​ദ് കോ​ണ്ടൂ​ർ, മു​ൻ നാ​ഷ​ണ​ൽ ക​മ്മി​റ്റി അം​ഗം സി​റി​യ​ക് കു​ര്യ​ൻ, മാ​പ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി തോ​മ​സ് ചാ​ണ്ടി, കാ​ഞ്ച് സെ​ക്ര​ട്ട​റി ബൈ​ജു വ​ർ​ഗീ​സ് തു​ട​ങ്ങി​യ​വ​ർ ച​ട​ങ്ങി​ൽ ആ​ശം​സ​ക​ൾ അ​റി​യി​ച്ചു.

റി​പ്പോ​ർ​ട്ട്: പ​ന്ത​ളം ബി​ജു തോ​മ​സ്