ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് കോ​ണ്‍​ഗ്ര​സി​ന്‍റെ അം​ഗ​ത്വ ക്യാ​ന്പ​യി​ൻ വ​ൻ നേ​ട്ടം
Thursday, January 17, 2019 10:30 PM IST
ന്യൂയോർക്ക്​: ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് കോ​ണ്‍​ഗ്ര​സി​ന്‍റെ അം​ഗ​ത്വ വി​ശ​ദീ​ക​ര​ണ ക്യാ​ന്പ​യി​ൻ ജ​നു​വ​രി ആ​റി​ന് ദേ​ശീ​യ കോ​ർ​ഡി​നേ​റ്റ​ർ ലീ​ല മാ​രേ​ട്ടി​ന്‍റെ വ​സ​തി​യി​ൽ കൂ​ടു​ക​യു​ണ്ടാ​യി. ത​ദ​വ​സ​ര​ത്തി​ൽ ലീ​ല മാ​രേ​ട്ട് നൂ​റി​ൽ​പ്പ​രം അം​ഗ​ത്വം ദേ​ശീ​യ വൈ​സ് ചെ​യ​ർ​മാ​ൻ ര​മേ​ഷ് ച​ന്ദ്ര​യ്ക്ക് ന​ൽ​കു​ക​യു​ണ്ടാ​യി. ഫി​നാ​ൻ​സ് ക​മ്മി​റ്റി ചെ​യ​ർ ര​വി ഛോപ്ര, ​വി​മ​ൻ​സ് ഫോ​റം കോ ​ചെ​യ​ർ ഷാ​ലു ഛോപ്ര, ​അം​ഗ​ത്വ ചെ​യ​ർ​മാ​ൻ മ​നോ​ജ് ഷി​ൻ​ഡേ, മ​ഹാ​രാ​ഷ്ട്ര ചാ​പ്റ്റ​ർ പ്ര​സി​ഡ​ന്‍റ് ദേ​വേ​ന്ദ്ര വോ​റ, ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ ത​ങ്ക​മ്മ ജോ​സ​ഫ്, ബോ​ബി തോ​മ​സ്, ഉ​ഷ ബോ​ബി എ​ന്നി​വ​രും സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

ഷി​ക്കാ​ഗോ​യി​ൽ തോ​മ​സ് മാ​ത്യു, പോ​ൾ പ​റ​ന്പി എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​ന്പ​തോ​ളം അം​ഗ​ത്വം സാം ​പി​ട്രോ​ഡ​യ്ക്ക് ന​ൽ​കു​ക​യു​ണ്ടാ​യി. ഫ്ളോ​റി​ഡ​യി​ൽ സ​ജി ക​രി​ന്പ​ന്നൂ​രി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അം​ഗ​ത്വ ക്യാ​ന്പ​യി​ൻ പു​രോ​ഗ​മി​ക്കു​ന്നു. ടെ​ക്സ​സി​ൽ ജ​യിം​സ് കൂ​ട​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ലും ക്യാ​ന്പ​യി​ൻ ശ​ക്ത​മാ​യി മു​ന്നേ​റു​ന്നു.

പാ​ർ​ല​മെ​ന്‍റ് ഇ​ല​ക്ഷ​ൻ മാ​സ​ങ്ങ​ൾ​ക്ക​കം ന​ട​ക്കാ​ൻ പോ​കു​ന്ന​തു​കൊ​ണ്ട് അം​ഗ​ത്വം എ​ടു​ത്ത് കോ​ണ്‍​ഗ്ര​സി​നെ ശ​ക്തി​പ്പെ​ടു​ത്തേ​ണ്ട​ത് ന​മ്മു​ടെ ഓ​രോ​രു​ത്ത​രു​ടേ​യും ഉ​ത്ത​ര​വാ​ദി​ത്വ​മാ​ണെ​ന്നു ചെ​യ​ർ​മാ​ൻ മ​നോ​ജ് ഷി​ൻ​ഡേ അ​ഭി​പ്രാ​യ​പ്പെ​ട്ടു. ഇ​ത്ര​യും അം​ഗ​ത്വം ന​ൽ​കി തു​ട​ക്കം​കു​റി​ച്ച ലീ​ല മാ​രേ​ട്ടി​നെ മ​നോ​ജ് ഷി​ൻ​ഡേ​യും, ര​മേ​ഷ് ച​ന്ദ്ര​യും ര​വി ഛോപ്ര​യും അ​ഭി​ന​ന്ദി​ച്ചു.

ക​ഴി​ഞ്ഞ ആ​ഴ്ച ന​ട​ന്ന രാ​ഹു​ൽ ഗാ​ന്ധി​യു​ടെ ദു​ബാ​യ് സ​ന്ദ​ർ​ശ​ന​വേ​ള​യി​ൽ ദ​ർ​ശി​ച്ച ജ​ന​സാ​ഗ​ര റാ​ലി കോ​ണ്‍​ഗ്ര​സി​ന്‍റെ തി​രി​ച്ചു​വ​ര​വി​ന്‍റെ മു​ന്നോ​ടി​യാ​ണെ​ന്നും എ​ല്ലാ​വ​രും അ​ഭി​പ്രാ​യ​പ്പെ​ട്ടു. ന​മ്മു​ടെ രാ​ഷ്ട്ര​ത്തി​ന്‍റെ മ​ഹാ​മൂ​ല്യ​ങ്ങ​ളാ​യ അ​ഭി​പ്രാ​യ സ്വാ​ത​ന്ത്ര്യം, ജ​നാ​ധി​പ​ത്യം, മ​തേ​ത​ര​ത്വം എ​ന്നി​വ നി​ല​നി​ർ​ത്താ​ൻ കോ​ണ്‍​ഗ്ര​സ് അ​ധി​കാ​ര​ത്തി​ൽ വ​ര​ണ​മെ​ന്ന് എ​ല്ലാ​വ​രും അ​ഭി​പ്രാ​യ​പ്പെ​ട്ടു. കോ​ണ്‍​ഗ്ര​സി​ന്‍റെ അം​ഗ​ത്വ​വി​ത​ര​ണം ശ​ക്ത​മാ​യി തു​ട​ർ​ന്നു​കൊ​ണ്ടു​പോ​ക​ണ​മെ​ന്ന് പ്ര​സി​ഡ​ന്‍റ് മൊ​ഹീ​ന്ദ​ർ സിം​ഗും, വൈ​സ് ചെ​യ​ർ​മാ​ൻ ജോ​ർ​ജ് ഏ​ബ്ര​ഹാ​മും ആ​ഹ്വാ​നം ചെ​യ്തു.

റി​പ്പോ​ർ​ട്ട്: ജോ​യി​ച്ച​ൻ പു​തു​ക്കു​ളം