മാപ്പിന്റെ പ്രവര്‍ത്തനോദ്ഘാടനവും പുതുവത്സര ആഘോഷവും ജനുവരി 19 ന്
Saturday, January 19, 2019 12:59 PM IST
ഫിലാഡല്‍ഫിയ, ഫിലാഡല്‍ഫിയായിലെ പ്രമുഖ സാമൂഹ്യ സാംസ്‌കാരിക സംഘടനയായ മലയാളി അസോസിയേഷന്‍ ഓഫ് ഗ്രെയ്റ്റര്‍ ഫിലാഡെല്‍ഫിയായുടെ (മാപ്പ്) 2019 ലെ പ്രവര്‍ത്തനോദ്ഘാടനവും പുതുവത്സര ആഘോഷവും ജനുവരി 19 നു ശനിയാഴ്ച വൈകിട്ട് അഞ്ചിനു മാപ്പ് ഇന്ത്യന്‍ കമ്യൂണിറ്റി സെന്ററില്‍വച്ച് (7733 Castor Ave , Philadelphia , PA 19152) വിപുലമായ പരിപാടികളോടുകൂടി നടത്തപ്പെടും .

പ്രശസ്ത ഭാഷാ പണ്ഡിതനും, വാഗ്മിയും, എഴുത്തുകാരനുമായ പ്രൊഫസ്സര്‍. ഡോക്ടര്‍ . ശശിധരന്‍ Phd .Mphil ,MA പുതുവത്സര സന്ദേശം നല്‍കും. തുടര്‍ന്ന്, ശ്രീദേവി അജിത്കുമാര്‍ , ജെയ്‌സണ്‍ ഫിലിപ്പ് , കെസിയാ വര്‍ഗീസ്, ശില്‍പ്പാ റോയി, റേച്ചല്‍ ആനി ഉമ്മന്‍ എന്നിവര്‍ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികള്‍ അരങ്ങേറും . വിഭവസമൃദ്ധമായ ഡിന്നറോടുകൂടി പരിപാടികള്‍ അവസാനിക്കും. രാജു ശങ്കരത്തില്‍ (മാപ്പ് പിആര്‍ഒ) അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം