ഐപിഎല്ലിൽ പോൾ ജി നായർ സന്ദേശം നൽകുന്നു
Saturday, January 19, 2019 5:41 PM IST
ഡാളസ്: ഇന്‍റർനാഷനൽ പ്രയർ ലൈൻ ജനുവരി 22 നു സംഘടിപ്പിക്കുന്ന ടെലി കോൺഫറൻസിൽ പ്രശസ്ത സുവിശേഷക പ്രാസംഗികനും വേദ പണ്ഡിതനുമായ പോൾ ജി നായർ (ഒക് ലഹോമ) വചന പ്രഘോഷണം നടത്തുന്നു.

വിവിധ രാജ്യങ്ങളിലുള്ളവര്‍ പ്രാര്‍ഥനക്കായി ഒത്തുചേരുന്ന ഇന്‍റര്‍ നാഷണല്‍ പ്രയര്‍ ലൈൻ ആഴ്ചയിലെ എല്ലാ ചൊവ്വാഴ്ചയും രാത്രി 9 ന് (ന്യൂയോര്‍ക്ക് ടൈം) സജീവമാകുമ്പോള്‍ വിവിധ മതങ്ങളില്‍, വിശ്വാസങ്ങളില്‍ കഴിയുന്നവരുടെ മാനസികവും ശാരീരികവും കുടുംബപരവുമായ പ്രശ്ണ്ടനങ്ങള്‍ക്ക് പരിഹാരം കണ്ടെത്തുന്നതിനുള്ള ഒരു വേദിയായി മാറന്നു. വിവിധ സഭ മേലധ്യ്ക്ഷന്മാരും പ്രഗല്‍ഭരും പ്രശസ്തരും, ദൈവവചന പണ്ഡിതന്മാരും നല്‍കുന്ന സന്ദേശം ഐപിഎല്ലിലേക്ക് കൂടുതല്‍ പേരെ ആകര്‍ഷിക്കുന്നു.

പോൾ ജി. നായരുടെ പ്രഭാഷണം ശ്രവിക്കുന്നതിനും അനുഗ്രഹം പ്രാപിക്കുന്നതിനും 16417150665 എന്ന ഫോണ്‍ നമ്പര്‍ ഡയല്‍ചെയ്ത് 530464 എന്ന കോഡ് പ്രസ് ചെയ്യണമെന്ന് സംഘാടകര്‍ അറിയിച്ചു.

[email protected], സി.വി. സാമുവേല്‍ (ഡിട്രോയിറ്റ്) 586 216 0602, ടി.എ. മാത്യു (ഹൂസ്റ്റണ്‍) 713 436 2207.

റിപ്പോർട്ട്: പി.പി. ചെറിയാൻ