ഫാ​മി​ലി കോ​ണ്‍​ഫ​റ​ൻ​സ്: കു​റ​ഞ്ഞ നി​ര​ക്കി​ലു​ള്ള ര​ജി​സ്ട്രേ​ഷ​ൻ വെ​ള്ളി​യാ​ഴ്ച അ​വ​സാ​നി​ക്കും
Monday, February 11, 2019 10:46 PM IST
വാ​ഷിം​ഗ്ട​ണ്‍ ഡി​സി: നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന ഫാ​മി​ലി/​യൂ​ത്ത് കോ​ണ്‍​ഫ​റ​ൻ​സ് 2019ലെ ​സൗ​ജ​ന്യ​നി​ര​ക്കി​ലു​ള്ള ര​ജി​സ്ട്രേ​ഷ​ൻ ഫെ​ബ്രു​വ​രി 15ന് ​അ​വ​സാ​നി​ക്കു​മെ​ന്ന് കോ​ണ്‍​ഫ​റ​ൻ​സ് കോ​ർ​ഡി​നേ​റ്റ​ർ ഫാ. ​സ​ണ്ണി ജോ​സ​ഫ് അ​റി​യി​ച്ചു.

ഫെ​ബ്രു​വ​രി മൂ​ന്നി​ന് ഞാ​യ​റാ​ഴ്ച ടീം ​അം​ഗ​ങ്ങ​ൾ ഡെ​ൽ​വ​യ​ർ​വാ​ലി ഡ്വി​ക്സ​ണ്‍​ഹി​ൽ സെ​ന്‍റ് ജോ​ണ്‍​സ് ഇ​ട​വ​ക സ​ന്ദ​ർ​ശി​ച്ചു. വി. ​കു​ർ​ബാ​ന​യ്ക്കു​ശേ​ഷം ന​ട​ന്ന ച​ട​ങ്ങി​ൽ വി​കാ​രി ഫാ. ​കു​രി​യാ​ക്കോ​സ് വ​ർ​ഗീ​സ്, ട്ര​സ്റ്റി അ​ല​ക്സാ​ണ്ട​ർ ജോ​യ്, സെ​ക്ര​ട്ട​റി ടോം ​ചാ​ക്കോ എ​ന്നി​വ​ർ ടീം ​അം​ഗ​ങ്ങ​ളെ സ്വാ​ഗ​തം ചെ​യ്തു. ഫാ. ​കു​രി​യാ​ക്കോ​സ് വ​ർ​ഗീ​സ് ടീം ​അം​ഗ​ങ്ങ​ളെ പ​രി​ച​യ​പ്പെ​ടു​ത്തി.

സ​ഭാ മാ​നേ​ജിം​ഗ് ക​മ്മി​റ്റി​യം​ഗം ജോ ​ഏ​ബ്ര​ഹാം ഇ​ട​വ​കാം​ഗ​ങ്ങ​ളെ കോ​ണ്‍​ഫ​റ​ൻ​സി​ലേ​ക്ക് സ്വാ​ഗ​തം ചെ​യ്തു. റീ​നാ സൂ​സ​ൻ മാ​ത്യൂ​സ് ര​ജി​സ്ട്രേ​ഷ​നെ​ക്കു​റി​ച്ചും നേ​ര​ത്തെ ര​ജി​സ്റ്റ​ർ ചെ​യ്താ​ൽ ല​ഭി​ക്കാ​വു​ന്ന ഇ​ട​വി​നെ​ക്കു​റി​ച്ച് സം​സാ​രി​ച്ചു. സു​വ​നീ​ർ ചീ​ഫ് എ​ഡി​റ്റ​ർ ജേ​ക്ക​ബ് ജോ​സ​ഫ് സു​വ​നീ​റി​നെ​ക്കു​റി​ച്ചും പ​ര​സ്യ​ങ്ങ​ളു​ടെ നി​ര​ക്കി​നെ​ക്കു​റി​ച്ചും വി​വ​ര​ണം ന​ൽ​കി. സ​ഭാ മാ​നേ​ജിം​ഗ് ക​മ്മി​റ്റി​യം​ഗം ജോ ​ഏ​ബ്ര​ഹാം, സു​വ​നീ​ർ ചീ​ഫ് എ​ഡി​റ്റ​ർ ജേ​ക്ക​ബ് ജോ​സ​ഫ്, സു​വ​നീ​ർ എ​ഡി​റ്റോ​റി​യ​ൽ ബോ​ർ​ഡം​ഗം റീ​ന സൂ​സ​ൻ മാ​ത്യൂ​സ് എ​ന്നി​വ​ർ ച​ട​ങ്ങി​ൽ സം​ബ​ന്ധി​ച്ചു.
For online Registration www.fyconf.org

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് :
കോ​ർ​ഡി​നേ​റ്റ​ർ- ഫാ. ​സ​ണ്ണി ജോ​സ​ഫ് 718 608 5583
ജ​ന​റ​ൽ സെ​ക്ര​ട്ട​റി- ജോ​ബി ജോ​ണ്‍ 201 321 0045
ട്ര​ഷ​റ​ർ മാ​ത്യു വ​ർ​ഗീ​സ് 631 891 8184


റി​പ്പോ​ർ​ട്ട്: രാ​ജ​ൻ വാ​ഴ​പ്പ​ള്ളി​ൽ