ഭാ​ര്യ​യും മ​ക​ളു​ൾ​പ്പെ​ടെ നാലുപേരെ കൊ​ല​പ്പെ​ടു​ത്തി​യ​ ഗൃ​ഹ​നാ​ഥ​ൻ സ്വ​യം വെ​ടി​വ​ച്ചു മ​രി​ച്ചു
Wednesday, February 13, 2019 11:03 PM IST
ബ്ലാ​ൻ​ചാ​ഡ് (ടെ​ക്സ​സ്): ടെ​ക്സ​സി​ൽ ഒ​രു കു​ടും​ബ​ത്തി​ലെ അ​ഞ്ചു പേ​ർ വെ​ടി​യേ​റ്റു മ​രി​ച്ച നി​ല​യി​ൽ. ഭാ​ര്യ​യേ​യും പി​ഞ്ചു കു​ഞ്ഞി​നേ​യും ഭാ​ര്യ മാ​താ​വി​ന്‍റെ മാ​താ​പി​താ​ക്ക​ളേ​യും വെ​ടി​വ​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ ശേ​ഷം ഭ​ർ​ത്താ​വ് സ്വ​യം വെ​ടി​വ​ച്ചു മ​രി​ച്ച​താ​യി​രി​ക്കാ​മെ​ന്ന് പോ​ൾ​ക്ക് കൗ​ണ്ടി ഷെ​റി​ഫ് ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് അ​റി​യി​ച്ചു. കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

ഫെ​ബ്രു​വ​രി 11 തി​ങ്ക​ളാ​ഴ്ച​യാ​യി​രു​ന്നു സം​ഭ​വം. ആ​ഷ്ലി (27), ഭ​ർ​ത്താ​വ് റാ​ൻ​ഡി (54)ഇ​വ​രു​ടെ പി​ഞ്ചു​കു​ഞ്ഞ്, ആ​ഷ്ലി​യു​ടെ മാ​താ​വി​ന്‍റെ അ​മ്മ ലി​ഡി​യ(72), പി​താ​വ് കാ​ർ​ലോ​സ് (74) എ​ന്നി​വ​രാ​ണ് വെ​ടി​യേ​റ്റു മ​രി​ച്ച​ത്

റാ​ൻ​ഡി​യാ​ണ് ഇ​വ​രെ വെ​ടി​വ​ച്ച​തെ​ന്നും ആ​ഷ്ലി​യു​ടെ മാ​താ​വ് ലി​ഡി​യ മു​റി​യി​ൽ ക​യ​റി വാ​തി​ൽ അ​ട​ച്ച​തി​നാ​ൽ വെ​ടി​യേ​ൽ​ക്കാ​തെ ര​ക്ഷ​പ്പെ​ട്ട​താ​യും ഷെ​റി​ഫ് പ​റ​ഞ്ഞു.

ആ​ഷ്ലി​യു​ടെ മാ​താ​വാ​ണ് വി​വ​രം പോ​ലീ​സി​നെ അ​റി​യി​ച്ച​ത്. വെ​ടി​വ​ച്ച തോ​ക്ക് വീ​ട്ടി​ൽ നി​ന്നും ക​ണ്ടെ​ടു​ത്തി​ട്ടു​ണ്ട്. മൂ​ന്നു പേ​ർ വീ​ടി​ന​ക​ത്തും, ര​ണ്ടു പേ​ർ വീ​ടി​നു പു​റ​ത്തു​മാ​ണ് വെ​ടി​യേ​റ്റു മ​രി​ച്ച നി​ല​യി​ൽ കാ​ണ​പ്പെ​ട്ട​ത്. വെ​ടി​വ​യ്ക്കാ​ൻ പ്രേ​രി​പ്പി​ച്ച കാ​ര​ണം പോ​ലീ​സ് അ​ന്വേ​ഷി​ച്ചു വ​രു​ന്നു.

റി​പ്പോ​ർ​ട്ട്: പി.​പി. ചെ​റി​യാ​ൻ