ഫോമാ സണ്‍ഷൈന്‍ റീജിയന്‍ ബാഡ്മിന്റന്‍ ടൂര്‍ണമെന്റ് മാര്‍ച്ച് പതിനാറിന്
Monday, February 18, 2019 10:38 AM IST
ഫ്‌ളോറിഡ: ഫോമാ സണ്‍ഷൈന്‍ റീജിയന്റെ കീഴിലുള്ള സ്‌പോര്‍ട്‌സ് കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനവും, ഷട്ടില്‍ ബാഡ്‌മെന്റണ്‍ ടൂര്‍ണമെന്റും മാര്‍ച്ച് പതിനാറിനു ഒര്‍ലാന്റോ സിറ്റിയിലെ ക്ലിയര്‍ വണ്‍ സ്‌പോര്‍ട്‌സ് സെന്ററില്‍ നടത്തെപ്പെടും. ഫോമാ സണ്‍ഷൈന്‍ റീജിയനിലുള്‍പ്പെട്ട പത്ത് അംഗസംഘടനകളെ ഉള്‍പ്പെടുത്തിക്കൊണ്ടാണ് ഈ ടൂര്‍ണമെന്റ് സംഘടപ്പിക്കുവാന്‍ തീരുമാനിച്ചിരിക്കുന്നതെന്ന് ഫോമാ സണ്‍ഷൈന്‍ റീജിയണല്‍ വൈസ് പ്രസിഡന്റ് ബിജു തോണിക്കടവില്‍ അറിയിച്ചു. ഈ വര്‍ഷത്തെ ഷട്ടില്‍ ബാറ്റ്‌മെന്റണ്‍ ടൂര്‍ണമെന്റ് കോര്‍ഡിനേറ്റരന്മാരായി സുരേഷ് നായരെയും, ജിതീഷ് പള്ളിക്കരയും തെരഞ്ഞെടുത്തു. വിജയികള്‍ക്ക് ആകര്‍ഷകമായ കാഷ് പ്രൈസുകളും, ട്രോഫികളും വിതരണം ചെയ്യും. സണ്‍ഷൈന്‍ റീജിയന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ആക്കം കൂട്ടുന്നതിനും യുവാക്കളെ ഫോമയിലേക്ക് ആകര്‍ഷിക്കുന്നതിന്റെയും ഭാഗമായിട്ടാണ് ഈ പ്രവര്‍ത്തന വര്‍ഷംമുതല്‍ സ്‌പോര്‍ട്‌സ് കമ്മിറ്റി രൂപീകരിച്ചത്. ജിതീഷ് പള്ളിക്കര കോഡിനേറ്ററായ കമ്മിറ്റിയില്‍, സുരേഷ് നായര്‍, ജിന്‍സ് തോമസ്, നോബിള്‍ ജനാര്‍ദ്ദനന്‍, അജിത് വിജയന്‍ എന്നിവര്‍ ചേര്‍ന്ന് ഈ വര്‍ഷത്തെ കായിക മാമാങ്കങ്ങള്‍ക്ക് പുതിയ മാനം നല്‍കുവാന്‍ ഒരുക്കങ്ങള്‍ നടത്തുന്നു .

സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും വ്യത്യസ്തയിനങ്ങളിലായി മത്സരങ്ങളുണ്ടായിരിക്കുന്നതാണ്. ഈ കായിക മാമാങ്കം ഒരു വന്‍വിജയമാക്കിത്തീര്‍ക്കുന്നതിന് ഫ്‌ളോറിഡയിലെ കായികപ്രേമികളെയും, ഒര്‍ലാന്റോയിലെ ക്ലിയര്‍ വണ്‍ സ്‌പോര്‍ട്‌സ് സെന്ററിലേയ്ക്ക് ക്ഷണിക്കുന്നതായി ഫോമാ നാഷണല്‍ കമ്മിറ്റി അംഗങ്ങളായ നോയല്‍ മാത്യു, പൗലോസ് കുയിലാടന്‍, ഫോമാ ദേശീയ കമ്മറ്റി വനിതാ പ്രതിനിധിയംഗം അനു ഉല്ലാസ്, ജനറല്‍ കണ്‍വീനര്‍ ജോമോന്‍ തെക്കേതൊട്ടിയില്‍, റീജിയണ്‍ പി. ആര്‍. ഓ അശോക് പിള്ള, റീജിയണ്‍ സെക്രട്ടറിസോണി കണ്ണോട്ടുതറ തുടങ്ങിയവര്‍ അഭ്യര്‍ഥിച്ചു.

ഫോമയുടെ പ്രവര്‍ത്തനങ്ങളിലെല്ലാം, സജീവമായ പങ്കാളിത്തമുള്ള റീജിയനായി മാറിയിരിക്കുകയാണ് സണ്‍ഷൈന്‍ റീജിയന്‍. സാമൂഹ്യ പ്രതിബദ്ധതയുള്ള ഒരു കൂട്ടം പ്രവര്‍ത്തകരെ ഒത്തോരുമിച്ച് മുന്നോട്ട് നയിക്കുവാനും, മാര്‍ഗനിര്‍ദ്ദേശം നല്‍കുവാനും നല്ല ഒരു നേതാവിനെ കഴിയുകയുള്ളൂ. ഫോമാ സണ്‍ഷൈന്‍ റീജിയണല്‍ വൈസ് പ്രസിഡന്റ് ബിജു തോണിക്കടവിലും, ടീമും ഇക്കാര്യത്തില്‍ പ്രത്യേകം അഭിനന്ദനം അര്‍ഹിക്കുന്നു. ഫോമാ സണ്‍ഷൈന്‍ റീജിയന്റെ ഈ ഉദ്യമത്തിന് എല്ലാവിധ ഭാവുകങ്ങളും നേരുന്നതായി പ്രസിഡന്റ് ഫിലിപ്പ് ചാമത്തിലിനോടൊപ്പം, വൈസ് പ്രസിഡന്റ് വിന്‍സന്റ് ബോസ് മാത്യു, സെക്രെട്ടറി ജോസ് ഏബ്രഹാം, ജോയിന്റ് സെക്രട്ടറി സാജു ജോസഫ്, ട്രഷറര്‍ ഷിനു ജോസഫ്, ജോയിന്റ് ട്രഷറര്‍ ജയിന്‍ കണ്ണച്ചാന്‍പറമ്പില്‍ എന്നിവര്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്കായി താഴെപ്പറയുന്നവരുമായി ബന്ധപ്പെടുക: സുരേഷ് നായര്‍ 407 800 6704, ജിതേഷ് പള്ളിക്കര 904 200 6479, സോണി കണ്ണോട്ടുതറ 407 683 3629.

റിപ്പോര്‍ട്ട്: അശോക് പിള്ള (റീജിയണല്‍ പിആര്‍ഒ)