കേരള അസോസിയേഷൻ ഡാളസ് അനുശോചിച്ചു
Monday, February 18, 2019 7:34 PM IST
ഡാളസ്: ജമ്മു കാഷ്മീരിലെ പുൽവാമയിൽ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട ധീര ജവാന്മാർക്ക് അഭിവാദ്യമർപ്പിച്ച് കേരള അസോസിയേഷൻ ഓഫ് ഡാളസ് അനുശോചിച്ചു. വാർഷിക പൊതുയോഗത്തിൽ രാജ്യത്തിന്‍റെ പ്രിയപ്പെട്ട വീര പോരാളികൾക്ക് അനുശോചനം രേഖപ്പെടുത്തി, അഞ്ചു മിനിറ്റ് മൗന പ്രാർഥന നടത്തി. വീര ജവാന്മാരുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തിലും രാജ്യത്തിന്‍റെ ഒന്നടക്കമുള്ള നൊമ്പരത്തിലും പങ്ക്‌ ചേരുന്നതായി പ്രമേയത്തിൽ പറഞ്ഞു.

പ്രസിഡന്‍റ് റോയ് കൊടുവത്ത്, സെക്രട്ടറി ഡാനിയേൽ കുന്നേൽ,ICEC പ്രസിഡന്‍റ് ചെറിയാൻ ശൂരനാട്, പീറ്റർ നെറ്റോ, മുൻ KAD പ്രസിഡന്‍റ് ബാബു മാത്യു, പ്രദീപ് നാഗനൂലിൽ, ദീപക് നായർ എന്നിവർ സംബന്ധിച്ചു.

റിപ്പോർട്ട്: അനശ്വരം മാമ്പിള്ളി