ഫാമിലി കോൺഫറൻസ് അംഗങ്ങൾ കണക്ടിക്കട്ട് സെന്‍റ് തോമസ് ഓർത്തഡോക്സ് ഇടവക സന്ദർശിച്ചു
Tuesday, February 19, 2019 8:31 PM IST
വാഷിംഗ്ടൺ ഡിസി: നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന ഫാമിലി-യൂത്ത് കോണ്‍ഫറന്‍സ് പ്രതിനിധി സംഘം കണക്ടികട്ട് സെന്‍റ് തോമസ് ഓര്‍ത്തഡോക്‌സ് ഇടവക സന്ദര്‍ശിച്ചു.

വിശുദ്ധ കുര്‍ബാനയ്ക്കുശേഷം നടന്ന ചടങ്ങില്‍ വികാരി ഫാ. ഗീവര്‍ഗീസ് കോശി അധ്യക്ഷത വഹിച്ച് കോണ്‍ഫറന്‍സ് അംഗങ്ങളെ സ്വാഗതം ചെയ്തു. ഏരിയാ കോഓര്‍ഡിനേറ്റര്‍ സുജ ഫിലിപ്പോസ് ആമുഖ വിവരണം നല്‍കി. സുവനീര്‍ ചീഫ് എഡിറ്റര്‍ ജേക്കബ് ജോസഫ് രജിസ്‌ട്രേഷനെക്കുറിച്ചും സുവനീറിലേക്ക് നല്‍കേണ്ട ലേഖനങ്ങള്‍, പരസ്യങ്ങള്‍ എന്നിവയെകുറിച്ച് സംസാരിച്ചു. സുവനീര്‍ എഡിറ്റോറിയല്‍ ബോര്‍ഡ് അംഗം മാത്യു സാമുവേല്‍ മുന്‍ കോണ്‍ഫറന്‍സുകളില്‍ പങ്കെടുത്ത അനുഭവം വിവരിച്ചു. ഫാ. ഗീവര്‍ഗീസ് കോശിയും ജേക്കബ് ജോസഫും ചേര്‍ന്ന് രജിസ്‌ട്രേഷന്‍റേയും സുവനീറിന്‍റേയും കിക്ക് ഓഫ് നിര്‍വഹിച്ചു.സുവനീര്‍ ചീഫ് എഡിറ്റര്‍ ജേക്കബ് ജോസഫ്, ഫിനാന്‍സ് കമ്മിറ്റി അംഗങ്ങളായ ജോര്‍ജ് വര്‍ഗീസ്, ഐസക്ക് ചെറിയാന്‍, ഏരിയാ കോഓര്‍ഡിനേറ്റര്‍മാരായ സുജ ഫിലിപ്പോസ്, എയ്ന്‍സ് ചാക്കോ, സുവനീര്‍ എഡിറ്റോറിയല്‍ ബോര്‍ഡ് അംഗം മാത്യു സാമുവേല്‍, രജിസ്‌ട്രേഷന്‍ കമ്മിറ്റി അംഗം ശോഭാ ജേക്കബ് എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

റിപ്പോർട്ട്: യോഹന്നാൻ രാജൻ