മിസ് ഇന്ത്യാ യുഎസ് 2019 കിരീടം കിം കുമാരിക്ക്
Friday, February 22, 2019 10:13 PM IST
ന്യുജേഴ്സി: ഫോർഡ്സ് റോയൽ ആൽബർട്ട്സ് പാലസിൽ നടന്ന സൗന്ദര്യ മത്സരത്തിൽ ന്യുജേഴ്സിയിൽ നിന്നുള്ള കിം കുമാരി മിസ് ഇന്ത്യ യുഎസ്എ 2019 കിരീടമണിഞ്ഞു.

2018 മിസ് ഇന്ത്യ വേൾഡ് വൈഡ് വിജയി സെയ്നി കുമാരിയെ കിരീടം ചൂടിച്ചു. മുൻ ഹോളിവുഡ് താരം മീനാക്ഷി ശേഷാദ്രി കുമാരിയെ മിസ് ഇന്ത്യ യുഎസ്എ പട്ടമണിയിച്ചു.

അമേരിക്കയുടെ വിവിധ സംസ്ഥാനങ്ങളിൽ നിന്ന് 75 പേരാണ് മത്സരത്തിൽ പങ്കെടുത്തത്. മിസിസ് ഇന്ത്യ യുഎസ്എയായി ന്യുജഴ്സിയിൽ നിന്നുള്ള ഈഷ ചന്ദ്രകോഡിനേയും മിസ് റ്റീൻ ഇന്ത്യ യുഎസ്എയായി വിദ്ദി ഡേവ് (കണക്റ്റികട്ട്) എന്നിവരെയും തെരഞ്ഞെടുത്തു. ബോളിവുഡ് താരം മീനാക്ഷി ശേഷാദ്രി ജഡ്ജായിരുന്നു. വിജയികളായ കുമാരി, ഈഷ, വിദ്ദി ഡേവ് എന്നിവർ 2020 ൽ മുംബൈയിൽ സംഘടിപ്പിക്കുന്ന ഇന്ത്യ വേൾഡ് വൈഡ് മത്സരത്തിൽ അമേരിക്കയെ പ്രതിനിധീകരിക്കും.

റിപ്പോർട്ട്: പി.പി. ചെറിയാൻ