ന​യോ​മി റാ​വു​വി​ന്‍റെ നി​യ​മ​ന​ത്തി​ന് യു​എ​സ് സെ​ന​റ്റി​ന്‍റെ അം​ഗീ​കാ​രം
Thursday, March 14, 2019 10:22 PM IST
വാ​ഷിം​ഗ്ട​ണ്‍ ഡി​സി: യു​എ​സ് കോ​ർ​ട്ട് ഓ​ഫ് അ​പ്പീ​ൽ​സ് ഫോ​ർ ദി ​ഡി​സി സ​ർ​ക്യൂ​ട്ട് ജ​ഡ്ജി​യാ​യി പ്ര​സി​ഡ​ന്‍റ് ട്രം​പ് നോ​മി​നേ​റ്റ് ചെ​യ്ത ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ ലോ​യ​ർ ന​യോ​മി റാ​വു​വി​ന് യു​എ​സ് സെ​ന​റ്റി​ന്‍റെ അം​ഗീ​കാ​രം. യു​എ​സ് സെ​ന​റ്റി​ൽ മാ​ർ​ച്ച് 13ന് ​ന​ട​ന്ന വോ​ട്ടെ​ടു​പ്പി​ൽ 46 എ​തി​രെ 53 വോ​ട്ടു​ക​ൾ നേ​ടി​യാ​ണ് ന​യോ​മി റാ​വു​വി​നെ സ​ർ​ക്യൂ​ട്ട് കോ​ർ​ട്ട് ജ​ഡ്ജി​യാ​യി നി​യ​മി​ക്കു​ന്ന​തി​നു​ള്ള അം​ഗീ​കാ​രം ല​ഭി​ച്ച​ത്.

സു​പ്രീം കോ​ട​തി ജ​ഡ്ജി​യാ​യി നി​യ​മി​ത​നാ​യ ബ്രെ​റ്റ് ക​വ​നോ​യു​ടെ ഒ​ഴി​വി​ലാ​ണ് നി​യ​മ​നം. സു​പ്രീം കോ​ട​തി ക​ഴി​ഞ്ഞാ​ൽ അ​മേ​രി​ക്ക​യി​ലെ ര​ണ്ടാ​മ​ത്തെ ഏ​റ്റ​വും ഉ​യ​ർ​ന്ന കോ​ട​തി​യാ​ണ് ഡി​സി സ​ർ​ക്യൂ​ട്ട് കോ​ർ​ട്ട് ഓ​ഫ് അ​പ്പീ​ൽ​സ്. ഈ ​സ്ഥാ​ന​ത്ത് നി​യ​മി​ത​യാ​കു​ന്ന ആ​ദ്യ ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ വ​നി​ത​യാ​ണ് ന​യോ​മി.

ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ ജ​ഡ്ജി ശ്രീ​നി​വാ​സ​ന് ഡി​സി സ​ർ​ക്യൂ​ട്ട് കോ​ർ​ട്ട് ഓ​ഫ് അ​പ്പീ​ൽ​സി​ൽ നി​യ​മ​നം ല​ഭി​ച്ചി​ട്ടു​ണ്ട്. ഡ​മോ​ക്രാ​റ്റി​ക് പാ​ർ​ട്ടി​യു​ടെ ഭാ​ഗ​ത്തു നി​ന്നും ശ​ക്ത​മാ​യ എ​തി​ർ​പ്പു​ക​ൾ ന​യോ​മി​യു​ടെ നി​യ​മ​ന​ത്തി​നെ​തി​രെ ഉ​യ​ർ​ന്നി​രു​ന്നു.

റി​പ്പോ​ർ​ട്ട്: പി.​പി. ചെ​റി​യാ​ൻ