ഡാളസില്‍ നിര്യാതനായ ജോര്‍ജ് മാത്യുവിന്റെ പൊതുദര്‍ശനം വെള്ളിയാഴ്ച
Friday, March 15, 2019 12:27 PM IST
ഡാളസ്: കോഴഞ്ചേരി കീഴുകര പാറേല്‍ കുടുംബാംഗവും ഫിലാഡല്‍ഫിയ അസംപ്ഷന്‍ മാര്‍ത്തോമാ ഇടവാംഗവുമായ ഡാളസില്‍ നിര്യാതനായ ജോര്‍ജ് മാത്യു പാറേലിന്റെ (അച്ചന്‍കുഞ്ഞ് 82)പൊതുദര്‍ശനം വെള്ളിയാഴ്ച വൈകിട്ട് ആറു മുതല്‍ ഒമ്പതുവരെ മാര്‍ത്തോമാ ചര്‍ച്ച് ഓഫ് ഡാളസ് കാരോള്‍ട്ടണില്‍ (1400 W.Frankford Rd, Carrollton, Tx 75007) വച്ചു നടത്തപ്പെടുന്നു.

ഭാര്യ: കോഴഞ്ചേരി കീഴുകര മണ്ണില്‍ കുടുംബാംഗം സോഫി ജോര്‍ജ്. മക്കള്‍: രേണു (ഫിലാഡല്‍ഫിയ), മനു, ബിനു (ഇരുവരും ഡാളസ്) മരുമക്കള്‍: കുമ്പനാട് ചുണ്ടമണ്ണില്‍ മനോജ്, തിരുവല്ല കറ്റോട് പരിമല്‍ കോട്ടേജില്‍ ലീന, തിരുവല്ല പെരിങ്ങര പുലിപ്ര ബിന്ദു. കൊച്ചുമക്കള്‍: ലിയാ, ഹാന, ജോഹാന്‍, സെയ്‌റ, ജോഹാന, ജോഷ്വാ

ശനിയാഴ്ച്ച രാവിലെ ഒമ്പതിനു മാര്‍ത്തോമാ ചര്‍ച്ച് ഓഫ് ഡാളസ് കാരോള്‍ട്ടണില്‍ വച്ചു സംസ്‌കാര ശുശ്രുഷയും തുടര്‍ന്ന് കോപ്പല്‍ റോളിങ്ങ് ഓക്‌സ് ഫ്യൂണറല്‍ ഹോം സെമിത്തേരിയില്‍ (400 Freeport Pkwy, Coppell, Tx 75019) സംസ്‌കാരം നടത്തുന്നതുമാണ്. ചടങ്ങുകള്‍ www.keral.tv എന്ന വെബ് സൈറ്റില്‍ ദര്‍ശിക്കാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്: മനു (682 347 5689).

റിപ്പോര്‍ട്ട്: ഷാജി രാമപുരം