ന്യൂയോര്‍ക്ക് നാസാ കൗണ്ടിയില്‍ ഇലക്ഷന്‍ പ്രചാരണം ആരംഭിച്ചു
Friday, March 15, 2019 12:28 PM IST
ന്യൂയോര്‍ക്ക്: നാസാ കൗണ്ടി, നോര്‍ത്ത് ഹെംപ്‌സ്റ്റെഡ് നേതൃത്വനിരയെ തെരഞ്ഞെടുക്കാന്‍, അടുത്തുവരുന്ന ഇലക്ഷന്റെ ഭാഗമായിട്ടുള്ള പ്രചാരണം വെസ്റ്റ് ബെറിയിലുള്ള ഹാര്‍വെസ്റ്റ് ഡൈനറില്‍ വച്ചു 2019 ഫെബ്രുവരി 24നു ഞായറാഴ്ച വൈകിട്ട് 5 മണിക്ക് കൗണ്ടി ഡമോക്രാറ്റിക് പാര്‍ട്ടി ഉദ്ഘാടനം ചെയ്തു.

ഇലക്ഷന്‍ ഒരു വന്‍വിജയമാക്കുവാന്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ എല്ലാവരും ഒന്നിച്ചു പ്രവര്‍ത്തിക്കുവാന്‍ ടൗണ്‍ സൂപ്പര്‍വൈസര്‍ ജൂഡി ബോസ് വര്‍ത്ത് ആഹ്വാനം ചെയ്തു. മീറ്റിംഗില്‍ ജൂഡിയെ കൂടാതെ ടൗണ്‍ ലീഡര്‍ ജോണ്‍ റയന്‍, ഡിസ്ട്രിക്ട് അറ്റോര്‍ണി മാടലിന്‍ സിംങ്കാസ്, ഡിസ്ട്രിക്ട് കോര്‍ട്ട് ജഡ്ജ് ഡേവിഡ് ഗുഡസെല്‍, കരണ്‍ മറോണി, കൗണ്ടി കോര്‍ട്ട് ജഡ്ജ് മെറീന്‍ ബെര്‍ക്കോവിസ്റ്റ്, കൗണ്ടി ലെജിസ്ലേറ്റേഴ്‌സ് ഹെലന്‍ ബിര്‍ണാഭം, പീറ്റര്‍ സക്കര്‍മാന്‍, കൗണ്ടി ടാക്‌സ് റിസീവര്‍ ചാള്‍സ് ബെര്‍മന്‍, ഡമോക്രാറ്റിക് പാര്‍ട്ടി വൈസ് ചെയര്‍മാന്‍ കളത്തില്‍ വര്‍ഗീസ്, കമ്മിറ്റി മെമ്പര്‍ തോമസ് ചെറിയാന്‍ എന്നിവരും സന്നിഹിതരായിരുന്നു.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം