പ്രഫ. കോശി തലയ്ക്കലിന് സിറ്റി ഓഫ് ഫിലഡൽഫിയയുടെ ആദരം
Monday, March 18, 2019 8:03 PM IST
ഫിലഡൽഫിയ: ലാനയുടെ അംഗ സംഘടനയായ ഫിലഡൽഫിയ മലയാള സാഹിത്യ വേദിയുടെ സമ്മേളനത്തിൽ പ്രഫ. കോശി തലയ്ക്കലിനെ സിറ്റി ഓഫ് ഫിലഡൽഫിയ ആദരിക്കുന്നു.

മാർച്ച് 23ന് (ശനി) ഉച്ചകഴിഞ്ഞു 3.30ന് സെന്‍റ് തോമസ് സീറോ മലബാർ കോണ്‍ഫറൻസ് ഹാളിൽ ചേരുന്ന സമ്മേളനത്തിൽ ഫിലഡൽഫിയ സിറ്റി കൗണ്‍സിൽമാൻ അൽടോബൻ ബർഗർ, പ്രഫ. കോശി തലയ്ക്കലിന് പ്രശസ്തി പത്രം സമ്മാനിക്കും. ഫൊക്കാനാ പ്രസിഡന്‍റ് മാധവൻ ബി. നായർ സന്ദേശനം നൽകും. ജനനി മാസിക മുഖ്യ പത്രാധിപരും മുൻ ഫോമാ പ്രസിഡന്‍റുമായ ജെ. മാത്യൂസ്, ഭാഷാ ശാസ്ത്രജ്ഞ പ്രഫ. ഡോ എൻ.പി. ഷീല, ചെറുകഥാ കൃത്ത് സിഎംസി, നാട്ടുക്കൂട്ടം രക്ഷാധികാരി ഫാ എം. കെ. കുര്യാക്കോസ്, നോവലിസ്റ്റ് നീനാ പനയ്ക്കൽ, യൂ പെൻ സർവകലാശാലയിലെ മലയാള ഭാഷാ വിഭാഗം മേധാവി ഡോ. ജയിംസ് കുറിച്ചി, ഇന്ത്യാ പ്രസ് ക്ലബ് മുൻ ജനറൽ സെക്രട്ടറി വിൻസന്‍റ് ഇമ്മാനുവേൽ എന്നിവർ ആശംസകൾ നേർന്നു സംസാരിക്കും.

മാപ്പ്, പന്പ, കല, ഓർമ, ട്രൈസ്റ്റേറ്റ് കേരളാ ഫോറം, പ്രസ് ക്ലബ്, പിയാനോ എന്നിങ്ങനെ വിവിധ സാംസ്കാരിക സാമൂഹിക സംഘടനാ പ്രതിനിധികൾ ചടങ്ങിൽ പങ്കെടുക്കും.

അമേരിക്കൻ മലയാള സാഹിത്യ ഭൂമികയിലെ ദീപസ്തംഭമായ പ്രഫ. കോശി തലയ്ക്കലിന്‍റെ
ലിന്‍റെ എഴുപത്തിയഞ്ചാം പിറന്നാൾ ആഘോഷവേളയിലാണ് ചടങ്ങുകൾ സംഘടിപ്പിച്ചിരിക്കുന്നത്.

മാവേലിക്കര ബിഷപ് മൂർ കോളജിൽ മൂന്നു പതിറ്റാണ്ടുകാലം മലയാളം വിഭാഗം തലവനായിരുന്നു. നിരൂപകൻ, പരിഭാഷകൻ, കവി, പ്രഭാഷകൻ എന്നീ നിലകളിൽ പ്രശസ്തനാണ്. പ്രശസ്തങ്ങളായ ക്രിസ്തീയ ഗാനങ്ങളുടെ രചയിതാവാണ്. പ്രൊഫ. കോശി തലയ്ക്കലിന്‍റെ “കാലാന്തരം” എന്ന കവിതാ സമാഹാരം പ്രസിദ്ധമാണ്. നാടകക്കാരനും ബൈബിൾ പണ്ഡിതനുമാണ്. കേരളത്തിൽ കോണ്‍ഗ്രസിന്‍റെയും തുടർന്ന് ജനതാ പാർട്ടിയുടെയും തീപ്പൊരി പ്രസംഗകനും നേതാവുമായിരുന്നു. ഒടുവിൽ രാഷ്ട്രീയം ഉപേക്ഷിച്ച് ക്രിസ്തു ചൈതന്യ ജോലികളിലേക്ക് ജീവിതം സമർപ്പിക്കുകയായിരുന്നു. ചാൾസ് ഡിക്കൻസിന്‍റെ “ക്രിസ്മസ് കരോൾ” എന്ന രചന മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയിട്ടുണ്ട്. “പള്ളി,” “ബഡവാഗ്നി” എന്നീ നോവലുകളും, “വെളിച്ചം ഉറങ്ങുന്ന പാതകൾ” എന്ന ചെറുകഥാ സമാഹാരവും, “ഡിങ്ങ് ഡോങ്ങ്”, “മൈനയും മാലാഖയും” എന്നീ ബാലസാഹിത്യ രചനകളും, “ആത്മസങ്കീർത്തനം” എന്ന ഗാനസമാഹാരവും പ്രപ. കോശി തലíലിന്‍റെ സാഹിത്യകൃതികളണ്. അമേരിക്കയിലെ ഏറ്റവും വലിയ ക്രിസ്തീയ റേഡിയോ നെറ്റ് വർക്കായ "ഫാമിലി റേഡിയോയിൽ’ മലയാളവിഭാഗത്തിന്‍റെ ചുമതലക്കാരനായി. ഏറ്റവും നല്ല ക്രിസ്തീയ ഗാനരചനക്കുള്ള പ്രഥമ എം ഇ ചെറിയാൻ അവാർഡ്, ഗാനരചനക്കുള്ള ക്രൈസ്തവ സാഹിത്യ അക്കാദമി അവാർഡ് എന്നീ പുരസ്കാരങ്ങൾ, ആദരവായി ലഭിച്ച അനവധി പുരസ്കാരങ്ങളിൽ പ്രഥമം. "നാട്ടുക്കൂട്ടം’ എന്ന സാഹിത്യവേദിയുടെ അധികാരിയായി പ്രഫ. കോശിതലയ്ക്കൽ. ലാനയുടെ മികച്ച സാഹിത്യ പ്രവർത്തകനുള്ള കഴിഞ്ഞ വർഷത്തെ പുരസ്കാരജേതാവുമാണ്. കുന്നം ഗവൺമെന്‍റ് ഹൈസ്കൂളിലും തിരുവല്ലാ മാർത്തോമ കോളജിലും, ചങ്ങനാശേരി എസ് ബി കോളജിലുമായിരുന്നു കോളജ് വിദ്യാഭ്യാസം.

നാടകാഭിനയ രംഗത്ത് കോശി അധ്യാപക ദന്പതികൾ പതക്കങ്ങൾ ചാർത്തിയവരാണ്. മക്കൾ ഗാന ശുശ്രൂഷാ രംഗത്ത് പ്രശസ്തരാണ്. പിതാവ് പടിഞ്ഞാറേ തലയ്ക്കൽ ജോണ്‍, മാതാവ്: മറിയാമ്മ. ചെയ്സ്, റെയ്സ് എന്നിവർ മക്കളാണ്. രഞ്ജിനി, മായ എന്നിവർ മരുമക്കളും ഹന്ന, സോക എന്നിവർ ചെറുമക്കളുമാണ്.

വിവരങ്ങൾക്ക്: അശോകൻ വേങ്ങശേരി267-969-9902, ജോർജ് നടവയൽ 215 494 6420, ഐസക് പുല്ലാടിൽ, പി.കെ. സോമരാജൻ, സോയാ നായർ.