ഭദ്രാസന ഫാമിലി/യൂത്ത് കോണ്‍ഫറന്‍സ് പ്രതിനിധികള്‍ ബാള്‍ട്ടിമോര്‍ സെന്‍റ് തോമസ് ഓര്‍ത്തഡോക്സ് ഇടവക സന്ദര്‍ശിച്ചു
Tuesday, March 19, 2019 8:26 PM IST
വാഷിംഗ്ടണ്‍ ഡിസി: നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന ഫാമിലി/യൂത്ത് കോണ്‍ഫറന്‍സ് പ്രതിനിധികള്‍ ബാള്‍ട്ടിമോര്‍ സെന്‍റ് തോമസ് ഓര്‍ത്തഡോക്സ് ഇടവക സന്ദര്‍ശിച്ചു. മാര്‍ച്ച് 10 ന് വിശുദ്ധ കുര്‍ബാനയ്ക്കുശേഷം നടന്ന ചടങ്ങില്‍ വികാരി ഫാ. കെ.പി. വര്‍ഗീസ് അധ്യക്ഷത വഹിച്ചു. ഫാ. ജോര്‍ജ് മാത്യു കമ്മിറ്റി അംഗങ്ങളെ സ്വാഗതം ചെയ്തു. ഭദ്രാസന കൗണ്‍സില്‍ അംഗം സജി പോത്തന്‍ ആമുഖ വിവരണം നല്‍കി ഇടവകാംഗങ്ങളെ കോണ്‍ഫറന്‍സിലേക്ക് സ്വാഗതം ചെയ്തു. ബിസിനസ് മാനേജര്‍ സണ്ണി വര്‍ഗീസ് രജിസ്ട്രേഷനെക്കുറിച്ചും സുവനീറിനെക്കുറിച്ചും സംസാരിച്ചു.

ജൂലൈ 17 മുതല്‍ 20 വരെ കലഹാരി റിസോര്‍ട്ട് ആന്‍ഡ് കണ്‍വന്‍ഷന്‍ സെന്‍ററിലാണ് കോണ്‍ഫറന്‍സ് . സൗജന്യനിരക്ക് മാര്‍ച്ച് 31 വരെ നീട്ടിയതായി അറിയിച്ചു.ഫാമിലി കോണ്‍ഫറന്‍സ് പ്ലാനിംഗ് കമ്മിറ്റിയുടെ സംയുക്ത മീറ്റിംഗ് ഭദ്രാസനാധിപന്‍ സഖറിയാ മാര്‍ നിക്കൊളൊവോസ് മെത്രാപ്പോലീത്തയുടെ അധ്യക്ഷതയില്‍ മാര്‍ച്ച് 23-നു ഉച്ചകഴിഞ്ഞ് 2 ന് ക്ലിഫ്റ്റണ്‍ സെന്‍റ് ഗ്രിഗോറിയോസ് ഇടവകയില്‍ നടക്കും. എല്ലാ അംഗങ്ങളും യോഗത്തിൽ പങ്കെടുക്കണമെന്ന് ഭാരവാഹികൾ അറിയിച്ചു.

റിപ്പോർട്ട്: യോഹന്നാൻ രാജൻ