കെഎച്ച്എന്‍എ കണ്‍വന്‍ഷന് ആശംസയുമായി മഹിമയുടെ കുടുംബ സംഗമം
Friday, March 22, 2019 8:27 PM IST
ന്യൂയോര്‍ക്ക്: കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ പത്താമത് കണ്‍വന്‍ഷന് മലയാളി ഹിന്ദു മണ്ഡലം (മഹിമ) കുടുംബ സംഗമം ആശംസ നേര്‍ന്നു. ഗാര്‍ഡന്‍ സിറ്റിയില്‍ നടന്ന മഹിമ ഫാമിലി നൈറ്റില്‍ കെ എച്ച് എന്‍ എ ഭാരവാഹികള്‍ വിശിഷ്ടാതിഥികളായി പങ്കെടുത്തു. കെ എച്ച് എന്‍ എ എമ്പയര്‍ സ്റ്റേറ്റ് ആര്‍ വി പിയും മഹിമ ഓഡിറ്റ് കമ്മിറ്റി അംഗവുമായ രവി നായര്‍ വിശിഷ്ടാതിഥികളെ പരിചയപ്പെടുത്തി.

കെ എച്ച് എന്‍ എ യുടെ തുടക്കം മുതല്‍ ശക്തമായ പിന്തുണ നല്‍കുന്ന സംഘടനയാണ് മഹിമയെന്നും അതു തുടരുന്നതില്‍ സന്തോഷമുണ്ടെന്നും വരവേല്‍പ്പിന് നന്ദി പറഞ്ഞുകൊണ്ട് കെ എച്ച് എന്‍ എ അധ്യക്ഷ ഡോ. രേഖ മേനോന്‍ പറഞ്ഞു. സനാതന ധര്‍മ്മസംരക്ഷണത്തിനും കലാസാംസ്‌കാരിക ഉന്നമനത്തിനും മഹിമ പോലുള്ള സംഘടനകളുടെ ആവശ്യകത എടുത്ത് പറഞ്ഞ ഡോ.രേഖ, എല്ലാ കുടുംബങ്ങളെയും കണ്‍വന്‍ഷനിലേക്ക് സ്വാഗതം ചെയ്തു.

ജനറല്‍ സെക്രട്ടറി കൃഷ്ണരാജ് മോഹനന്‍, ട്രഷറര്‍ വിനോദ് കെആര്‍കെ, കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ രവി കുമാര്‍, വൈസ് ചെയര്‍മാന്‍ സഞ്ജീവ് കുമാര്‍, രജിസ്‌ട്രേഷന്‍ കോ-ചെയര്‍ രതി മേനോന്‍, ഡയറക്്ടര്‍ ബോര്‍ഡ്് അംഗങ്ങളായ സുനില്‍ വീട്ടില്‍, ഡോ. ഗീത മേനോന്‍, കൊച്ചുണ്ണി എളവന്‍മഠം, ബോര്‍ഡ് ഓഫ് ട്രസ്റ്റീസ് അംഗങ്ങളായ ബാഹുലേയന്‍ രാഘവന്‍, ശ്രീകുമാര്‍ ഉണ്ണിത്താന്‍, മുന്‍ ജനറല്‍ സെക്രട്ടറി ഗണേഷ് നായര്‍, മുന്‍ ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍മാരായ രാജു നാണു, ഷിബു ദിവാകരന്‍, മുന്‍ ട്രസ്റ്റി ബോര്‍ഡ് അംഗം മധു പിള്ള, കലാസാംസ്‌കാരിക കോര്‍ഡിനേറ്റര്‍മാരായ ശബരിനാഥ് നായര്‍, സ്മിത ഹരിദാസ്, ന്യൂയോര്‍ക്ക് മേഖല കോര്‍ഡിനേറ്റര്‍മാരായ സുധാകരന്‍ പിള്ള, ബിജു ഗോപാല്‍, ഹരിലാല്‍ നായര്‍, ക്രിസ് തോപ്പില്‍ തുടങ്ങിയവര്‍ ചടങ്ങിൽ സംബന്ധിച്ചു.

മഹിമ പ്രസിഡന്‍റ് രഘു നായര്‍, സെക്രട്ടറി സുരേഷ് ഷണ്മുഖം എന്നിവരുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച കുടുംബസന്ധ്യ സംഘാടനവൈഭവം, കലാപരിപാടികള്‍ , കുടുംബങ്ങളുടെ പങ്കാളിത്തം എന്നിവകൊണ്ടു ശ്രദ്ധേയമായി. ഇരുസംഘടനകളിലും പ്രവര്‍ത്തിക്കുന്നവരുടെ പരിചയം പുതുക്കുന്നതിനുള്ള ഊഷ്മളമായ വേദി കൂടിയായി മഹിമയുടെ കുടുംബസന്ധ്യ.

റിപ്പോർട്ട്: പി. ശ്രീകുമാർ