ഐ​എ​ൻ​എ​ഐ​യു​ടെ സ്പ്രിം​ഗ് കോ​ണ്‍​ഫ​റ​ൻ​സ് വി​ജ​യ​ക​ര​മാ​യി
Monday, March 25, 2019 10:38 PM IST
ഷി​ക്കാ​ഗോ: ഇ​ന്ത്യ​ൻ ന​ഴ്സ​സ് അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഇ​ല്ലി​നോ​യി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ അ​മി​ത ഹെ​ൽ​ത്ത് പ്ര​സ​ൻ​സ് ഹോ​ളി ഫാ​മി​ലി മെ​ഡി​ക്ക​ൽ സെ​ന്‍റ​റി​ൽ വ​ച്ചു ന​ട​ത്തി​യ കോ​ണ്‍​ഫ​റ​ൻ​സ് വി​ജ​യ​ക​ര​മാ​യി​രു​ന്നു.

ഐ​എ​ൻ​എ​ഐ പ്ര​സി​ഡ​ന്‍റ് ആ​നി എ​ബ്രാ​ഹം തി​രി തെ​ളി​യി​ച്ച കോ​ണ്‍​ഫ​റ​ൻ​സി​ൽ അ​മേ​രി​ക്ക​ൻ ന​ഴ്സ​സ് അ​സോ​സി​യേ​ഷ​ൻ ഇ​ല്ലി​നോ​യി​യു​ടെ എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ർ സൂ​സ​ൻ സ്വാ​ർ​ട്ട് ഹെ​ൽ​ത്ത് കെ​യ​ർ പോ​ളി​സി അ​പ്ഡേ​റ്റി​നെ​ക്കു​റി​ച്ച് ക്ലാ​സെ​ടു​ത്തു. ഡോ. ​ആ​നി എ​ബ്രാ​ഹം സോ​ഷ്യ​ൽ മി​ഡി​യ ആ​ൻ​ഡ് ന​ഴ്സിം​ഗ് പ്രാ​ക്ടീ​സി​നെ​ക്കു​റി​ച്ചും ക്ലാ​സ് ന​യി​ച്ചു. മി​നി ജോ​ണ്‍​സ​ൻ, റാ​ണി കാ​പ്പ​ൻ, ഡോ. ​ജ​സീ​ന വെ​ളി​യ​ത്തു​മാ​ലി​ൽ, മേ​ഴ്സി കു​ര്യാ​ക്കോ​സ്, നാ​ൻ​സി സൗ​റ്റെ​ട്ടും എ​ന്നി​വ​രും ക്ലാ​സെ​ടു​ത്തു. ലി​ൻ​ഡ മി​ഥു​ൻ ന​ഴ്സിം​ഗ് ഡോ​ക്യു​മെ​ന്േ‍​റ​ഷ​നെ​ക്കു​റി​ച്ചും കെ​യ​റിം​ഗ് ഫോ​ർ ട്രാ​ൻ​സ് ജെ​ൻ​ഡ​ർ പേ​ഷ്യ​ന്‍റ്സി​നെ​പ്പ​റ്റി ചാ​രി വെ​ണ്ട​ന്നൂ​റും ക്ലാ​സെ​ടു​ത്തു. ന​ഴ്സിം​ഗി​ന്‍റെ വി​വി​ധ മേ​ഖ​ല​ക​ളി​ൽ പ്രാ​വീ​ണ്യം തെ​ളി​യി​ച്ച ഇ​വ​ർ വി​വി​ധ വി​ഷ​യ​ങ്ങ​ളെ​ക്കു​റി​ച്ച് സം​സാ​രി​ച്ച​പ്പോ​ൾ അ​ത് വ​ള​രെ ഉ​പ​കാ​ര​പ്ര​ദ​മാ​യി​രു​ന്നു​വെ​ന്ന് കോ​ണ്‍​ഫ​റ​ൻ​സി​ൽ പ​ങ്കെ​ടു​ത്ത​വ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ഐ​എ​ൻ​എ​ഐ​യു​ടെ എ​ജ്യു​ക്കേ​ഷ​ണ​ൽ ചെ​യ​ർ​പേ​ഴ്സ​ൻ ഡോ. ​സൂ​സ​ൻ മാ​ത്യു​വും എം​പി​ആ​ർ​എ​ൻ ചെ​യ​ർ​പേ​ഴ്സ​ൻ ഡോ. ​റ​ജീ​ന ഫ്രാ​ൻ​സീ​സു​മാ​ണ് ന​ഴ്സു​മാ​രു​ടെ തു​ട​ർ വി​ദ്യാ​ഭ്യാ​സ​ത്തി​ന് അ​നു​യോ​ജ്യ​മാ​യ അ​ഞ്ച് സി​ഇ ല​ഭി​ക്കു​ന്ന കോ​ണ്‍​ഫ​റ​ൻ​സ് കോ​ഓ​ർ​ഡി​നേ​റ്റ് ചെ​യ്ത​ത്. സെ​ക്ര​ട്ട​റി മേ​രി റ​ജീ​ന സേ​വ്യ​ർ, എ​ക്സി​ക്യൂ​ട്ടീ​വ് വൈ​സ് പ്ര​സി​ഡ​ന്‍റ് ലി​സ് സി​ബി, വൈ​സ് പ്ര​സി​ഡ​ന്‍റ് ഷി​ജി അ​ല​ക്സ്, ട്ര​ഷ​റ​ർ എ​ൽ​സ​മ്മ ലൂ​ക്കോ​സ് വി​വി​ധ ക​മ്മി​റ്റി ചെ​യ​ർ പേ​ഴ്സ·ാ​രാ​യ ജൂ​ബി വ​ള്ളി​ക്ക​ളം, സു​നു തോ​മ​സ്, സി​ൻ​ഡി സാ​ബു, റോ​സ്മേ​രി കോ​ല​ഞ്ചേ​രി, ആ​ഗ്ന​സ് മാ​ത്യു, ശോ​ഭ ജി​ബി എ​ന്നി​വ​ർ കോ​ണ്‍​ഫ​റ​ൻ​സി​ന്‍റെ വി​ജ​യ​ത്തി​നാ​യി പ്ര​വ​ർ​ത്തി​ച്ചു.

റി​പ്പോ​ർ​ട്ട്: ജൂ​ബി വ​ള്ളി​ക്ക​ളം